Top

സൗദി എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ ആക്രമണം;10 പേര്‍ക്ക് പരിക്ക്

എയര്‍പോര്‍ട്ടിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നാണ് പരിക്കേറ്റത്

9 Oct 2021 7:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ ആക്രമണം;10 പേര്‍ക്ക് പരിക്ക്
X

സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള എയര്‍പോര്‍ട്ടിലേക്ക് ഡ്രോണ്‍ ആക്രമണം. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ആറു സൗദി പൗരര്‍, മൂന്ന് ബംഗ്ലാദേശികള്‍, ഒരു സുഡാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഡ്രോണ്‍ ആക്രമണം മൂലം എയര്‍പോര്‍ട്ടിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പിന്നില്‍ ഹൂതി സേനയാണെന്ന് ആരോപമുണ്ട്. ആഗസ്റ്റ് 31 ന് ഇതേ എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ ആക്രമണം നടന്ന് എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

Popular Stories

    Next Story