Top

'പാസ്പോർട്ട് പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുത്'; പ്രവാസികളോട് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മുൻകൂട്ടി പ്ലാൻ ചെയ്ത് പുതുക്കുന്നതാണ് നല്ലതെന്ന് പാസ്പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു

8 Oct 2021 3:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാസ്പോർട്ട് പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുത്; പ്രവാസികളോട് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
X

പാസ്പോർട്ട് പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് പ്രവാസികളോട് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. പാസ്പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പുതുക്കാവുന്നതാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. പലരും പാസ്പോർട്ട് പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ കാത്തിരിക്കുകയാണെന്നും അത് ഒഴിവാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു.

അവസാന നിമിഷത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മുൻകൂട്ടി പ്ലാൻ ചെയ്ത് പുതുക്കുന്നതാണ് നല്ലതെന്ന് പാസ്പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു. പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്തവർക്ക് അപേക്ഷ നൽകി രണ്ട് ദിവസം കൊണ്ട് പാസ്പോർട്ട് പുതുക്കി കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 സെപ്തംബർ മുതൽ യുഎഇ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ പ്രക്രിയ പുനഃസ്ഥാപിച്ചിരുന്നു.

Popular Stories

    Next Story