Top

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങ്; പെന്‍ഷന്‍ 3500, തൊഴില്‍ പദ്ധതിക്ക് 100 കോടി

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപനം നടത്തി ധനമന്ത്രി തോമസ് ഐസക്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തി. വിദേശത്ത് തുടരുന്നവര്‍ക്ക് 3500 രൂപയും പ്രഖ്യാപിച്ചു. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ […]

15 Jan 2021 12:13 AM GMT

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങ്; പെന്‍ഷന്‍ 3500, തൊഴില്‍ പദ്ധതിക്ക് 100 കോടി
X

തിരുവനന്തപുരം: പ്രവാസികള്‍ക്കായി ബജറ്റില്‍ പ്രഖ്യാപനം നടത്തി ധനമന്ത്രി തോമസ് ഐസക്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.

മടങ്ങിവരുന്ന പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തി. വിദേശത്ത് തുടരുന്നവര്‍ക്ക് 3500 രൂപയും പ്രഖ്യാപിച്ചു. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കും.

പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും വര്‍ധിപ്പിച്ചു.

കൊവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്ക് ആറിന കര്‍മ പദ്ധതിയും പ്രഖ്യാപിച്ചു. നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.കേരള ഇന്നൊവേഷന്‍ ചലഞ്ചിന് 40 കോടിയും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രധാന സര്‍വകലാശാലകള്‍ക്ക് 125 കോടി കിഫ്ബിയില്‍ നിന്ന് നല്‍കും. 197 കോഴ്‌സുകള്‍ക്ക് അനുമതി നല്‍കി. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് അഞ്ച് കോടി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

എല്ലാ വീട്ടിലും ലാപ്ടോപ് പദ്ധതിയും പ്രഖ്യാപിച്ചു. ഇതിനായി ആദ്യ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്ടോപ് വിതരണ പരിപാടി കൂടുതല്‍ വിപുലമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ വീടുകളിലും ഇന്റനെറ്റ് ലഭ്യമാക്കുന്നതിനായി കെഫോണ്‍ പദ്ധതി പ്രഖ്യാപനവും മന്ത്രി നടത്തി.

അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Next Story