ഇടുക്കി സ്വദേശി ഷാർജയിൽ കൊല്ലപ്പെട്ടു

ഷാർജ: ഇടുക്കി സ്വദേശി ഷാർജയിൽ കൊല്ലപ്പെട്ടു. ഇടുക്കി നെടുങ്കണ്ടം കൂട്ടാർ സ്വദേശി വിഷ്ണു വിജയനെയാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 25 വയസായിരുന്നു. ഷാർജ അബു ഷഗാരയിൽ ബാർബർ ഷോപ്പ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു വിജയൻ. പൊലീസ് സംഭവം സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിലായിട്ടുണ്ട്. പ്രതികളുടെ വ്യക്തി വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവർ ആഫ്രിക്കൻ വംശജരാണെന്നാണ് സൂചന.

Covid 19 updates

Latest News