Top

മസാജിനായി വിളിച്ചുവരുത്തി യുവാവിനെ മൂന്ന് സ്ത്രീകൾ ദിവസം മുഴുവൻ ഉപദ്രവിച്ച് പണം തട്ടി; മൂന്ന് വർഷം തടവ്

പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പണം പിൻവലിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.

28 Oct 2021 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മസാജിനായി വിളിച്ചുവരുത്തി യുവാവിനെ മൂന്ന് സ്ത്രീകൾ ദിവസം മുഴുവൻ ഉപദ്രവിച്ച് പണം തട്ടി; മൂന്ന് വർഷം തടവ്
X

ദുബായ്: മസാജിനായി ഐടി വിദ​ഗ്ദ്ധനെ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ച് പണം തട്ടിയ കേസിൽ മൂന്ന് യുവതികൾക്ക് മൂന്ന് വർഷം വീതം ജയിൽ ശിക്ഷയും 2,84,000 ദിർഹം പിഴയും. കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റൊരു സ്ത്രീ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി ദുബായ് കോടതി വെറുതെ വിട്ടു. ഇവർ അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്ന് ബോധ്യമായതോടെ വെറുതെ വിടുകയായിരുന്നു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്ന് സ്ത്രീകളെയും നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മസാജ് സർവീസുണ്ടെന്ന പരസ്യം കണ്ട ഐടി വിദ​ഗ്ധൻ സ്ഥാപനവുമായി ബന്ധപ്പെട്ടു. സർവീസ് ലഭിക്കുന്ന അപ്പാർട്ട്മെന്റ് വിവരങ്ങൾ ഫോണിൽ ബന്ധപ്പെട്ടയാൾ നൽകി. ഇതനുസരിച്ച് അപ്പാർട്ട്മെന്റിലെത്തിയ യുവാവിന് മൂന്ന് സ്ത്രീകൾ തടവിലാക്കി. ഇയാളുടെ കൈവശമുണ്ടായിരുന്ന 200 ദിർഹം ആദ്യം ഇവർ പിടിച്ചുവാങ്ങി.

പിന്നീട് മൊബൈൽ ഫോണും എടിഎം കാർഡും ബലമായി പിടിച്ചുവാങ്ങി. മൊബൈലിന്റെ പാസ്വേർഡ് ബലപ്രയോ​ഗത്തിലൂടെ സ്വന്തമാക്കിയ ശേഷം ആപ്പ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് 25,000 ദിർഹം ട്രാൻസ്ഫർ ചെയ്തു. പിന്നീട് എടിഎമ്മുമായി ഒരു സ്ത്രീ പുറത്തുപോയി 30,000 ദിർഹം പിൻവലിച്ചു. ഏകദേശം ഒരു ദിവസം കഴിഞ്ഞാണ് ഇയാളെ ഇവർ മോചിപ്പിച്ചത്. അപ്പാർട്ട്മെന്റിൽ പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിനെ സമീപിച്ചു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പണം പിൻവലിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. സ്ത്രീകൾ ഇയാളെ ശാരീരികമായി ഉപദ്രവിച്ച് പരിക്കേൽപ്പിച്ചത് ​ഗുരുതര കുറ്റകൃത്യമായിട്ടാണ് പൊലീസ് കോടതിയെ അറിയിച്ചത്.

Next Story

Popular Stories