Top

റമദാന്‍; ഗള്‍ഫ് രാജ്യങ്ങളിലെ ജോലി സമയത്തില്‍ മാറ്റം, പുനഃക്രമീകരണം ഇങ്ങനെ

ഏപ്രില്‍ 2 മുതല്‍ മെയ് 2 വരെയുള്ള സമയക്രമമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.

29 March 2022 12:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റമദാന്‍; ഗള്‍ഫ് രാജ്യങ്ങളിലെ ജോലി സമയത്തില്‍ മാറ്റം, പുനഃക്രമീകരണം ഇങ്ങനെ
X

മസ്ക്കറ്റ്: റമദാനാഘോഷത്തെ വരവേല്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറാവുമ്പോള്‍ ജോലി സമയം പുനക്രമീകരിച്ച് മന്ത്രാലയങ്ങള്‍ ഉത്തരവിറക്കി. ഏപ്രില്‍ 2 മുതല്‍ മെയ് 2 വരെയുള്ള സമയക്രമമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. കുവൈറ്റ്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളാണ് തൊഴില്‍ സമയം പുനക്രമീകരിച്ചിരിക്കുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പുനക്രമീകരിച്ച പ്രവൃത്തി സമയം സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.

കുവൈറ്റിലെ വാണിജ്യം, നീതിന്യായം, വിദ്യാഭ്യാസം, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ്, ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, ക്രെഡിറ്റ് ബാങ്ക്, സകാത്ത് ഹൗസ്, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിങ്ങനെ 22 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ സമയം പിന്നീട് പ്രഖ്യാപിക്കും.

റമദാനില്‍ പ്രതിദിനം ആറ് മണിക്കൂറാണ് സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പുനക്രമീകരിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതം ജോലി സമയം ഇളവ് നല്‍കണമെന്ന് യുഎഇയില്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

STORY HIGHLIGHTS: ramadan official working hours announced in gulf

Next Story