ലോകകപ്പ് വേദിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഖത്തര്‍ അമീര്‍
9 Feb 2022 4:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ലോകകപ്പ് വേദിലായിരുന്നു ഖത്തര്‍ അമീറും കുട്ടികളും ചേര്‍ന്ന് കായിക ദിനം ആഘോഷിച്ചത്. ഖത്തര്‍ ഫൗണ്ടേഷനിലെ കായിക ദിനാഘോഷങ്ങള്‍ക്ക് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് നേതൃത്വം നല്കി.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ഇന്റെ നേതൃത്വത്തില്‍ നടന്ന കായിക മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോക്ടര്‍ മോഹന്‍ തോമസും കായികതാരങ്ങള്‍ക്കുള്ള സമ്മാനം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ദീപക് മിത്തലും നിര്‍വഹിച്ചു.
ഖത്തര്‍ പോസ്റ്റ് കായിക ദിനാഘോഷങ്ങള്‍ അല്ബിത പാര്‍ക്കിലും, പയ്യന്നൂര്‍ സൗഹൃദ വേദിയുടെ കായിക ദിനാഘോഷങ്ങള്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലും ഖത്തര്‍ ഇന്കാസ്ന്റ സ്പോര്‍ട്സ് ധമാക്ക അല്‍ റയാന് സ്കൂളില്‍ വച്ചും നടന്നു.
- TAGS:
- Qatar's Sports Day