ഖത്തര്‍ ലോകകപ്പ്: നിരവധി ഓഫറുകളുമായി ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ്
ഗോള്‍ഡണ്‍ ബോള്‍, ഗോള്‍ഡണ്‍ ബൂട്ട്, ഗോള്‍ഡണ്‍ ഗ്ലൗ എന്നിവ ആരാധകര്‍ക്കും സ്വന്തമാക്കാനുള്ള അവസരമാണ് ലെറ്റ്സ് ഫുട്ബോള്‍ ക്യാമ്പയിന് ഒരുക്കുന്നത്
22 April 2022 12:40 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തറിലെ ലോകകപ്പ് ആവേശത്തിനൊപ്പം ചേരാന്‍ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ്. ആരാധകര്‍ക്കായി നിരവധി ഓഫറുകളാണ് ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങളിലെ മികച്ച കളിക്കാര്‍ക്ക് നല്കുന്ന ഗോള്‍ഡണ്‍ ബോള്‍, ഗോള്‍ഡണ്‍ ബൂട്ട്, ഗോള്‍ഡണ്‍ ഗ്ലൗ എന്നിവ ആരാധകര്‍ക്കും സ്വന്തമാക്കാനുള്ള അവസരമാണ് ഗ്രാന്റിന്റെ ലെറ്റ്സ് ഫുട്ബോള്‍ ക്യാമ്പയിന് ഒരുക്കുന്നത്.
മെഗാ വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത പന്ത്, രണ്ടുപേര്‍ക്ക് 250 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ബൂട്ടുകള്‍, ഒരാള്‍ക്ക് 250 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ഗ്ലൗ എന്നിവയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. വലിയ സ്വീകാര്യതയാണ് ഈ വ്യത്യസ്തമായ ക്യാമ്പയിന് ഉപഭോക്താക്കള്‍ നല്‍കിയത്. സ്വര്‍ണത്തില്‍ തീര്‍ത്ത പന്തും ബൂട്ടും കല്യാണ്‍ ജ്വല്ലേഴ്സാണ് നിര്‍മ്മിക്കുന്നത്.
എന്നും ഉപഭോക്താക്കള്‍ക്ക് ഒപ്പം നിന്ന് ആഘോഷങ്ങള്‍ നടത്താറുള്ള ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ലോകകപ്പ് സമയത്തെ ആവേശം ഷോപ്പിങ്ങിലും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ലെറ്റ്സ് ഫുട്ബോള്‍ ക്യാമ്പയിന് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെക്കുന്നത്. സ്വര്‍ണ സമ്മാനങ്ങള്‍ക്ക് പുറമെ പ്രൈസ് മണിയും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ഗ്രാന്റ് ലെറ്റ്സ് ഫുട്ബോള്‍ ഒരുക്കുന്നത്.
STORY HIGHLIGHTS: Qatar World Cup: Grant Hypermarket with variety offers