സോഷ്യൽ ഫോറം ഇഫ്താർ സംഗമവും അംഗത്വ വിതരണവും നടത്തി
25 April 2022 5:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മാമൂറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും പുതിയ പ്രവർത്തകർക്കുള്ള അംഗത്വ വിതരണവും നടത്തി. കഴിഞ്ഞ ദിവസം മൻസൂറയിൽ നടന്ന പരിപാടി സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം ഇകെ നജ്മുദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
പുതുതായി സോഷ്യൽഫോറത്തിലേക്ക് കടന്നുവന്ന പ്രവർത്തകർക്കുള്ള മെമ്പർഷിപ്പ് വിതരണം സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി സെക്രട്ടറി ഉസാമ അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷഹീർ എഎം, സംസ്ഥാന സെക്രട്ടറി ഉസ്മാൻ ആലുവ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. അനസ് യൂസഫ് തുടങ്ങിയവർ നിർവ്വഹിച്ചു.
ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സംസ്ഥാന പ്രസിഡന്റ് അഷ്റഫ് തിക്കോടി, സംസ്ഥാന സമിതി അംഗങ്ങളായ ഉബൈദ്, അബ്ദുറഹ്മാൻ പിഎം, സോഷ്യൽ ഫോറം മാമൂറ ബ്ലോക്ക് സെക്രട്ടറി ജാഫർ വാവന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. നൂറിലധികം പേർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ഷംസുദീൻ കുലുക്കല്ലൂർ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി സിദ്ദീഖ് കുന്നത്ത് നന്ദിയും പറഞ്ഞു
- TAGS:
- Qatar
- Iftar meet
- Ramadan