Top

പ്രവാസികളെ വലയ്ക്കുന്ന ക്വാറന്റീൻ ചട്ടങ്ങൾ; എതിർപ്പുമായി ഖത്തർ ഇൻകാസ്

9 Jan 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസികളെ വലയ്ക്കുന്ന ക്വാറന്റീൻ ചട്ടങ്ങൾ;  എതിർപ്പുമായി  ഖത്തർ ഇൻകാസ്
X

അടിയന്തിരാവശ്യങ്ങൾക്കും മറ്റുമായി സ്വദേശത്തേക്കെത്തുന്ന പ്രവാസികൾക്കായി ഒരുക്കിയ ക്വാറന്റൈനെതിരെ നിവേദനം നൽകി ഖത്തർ ഇൻകാസ്. കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വിദേശകാര്യമന്ത്രി എന്നിവർക്കാണു പ്രസിഡന്റ് സമീർ ഏറാമല നിവേദനം നൽകിയത്. ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിനേഷനും പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് റിപ്പോർട്ടും അടക്കം നാട്ടിലെത്തുന്ന പ്രവാസികളെ വീണ്ടും ടെസ്റ്റു ചെയ്തതിനു ശേഷമുള്ള നിർബന്ധിത ഹോം ക്വാറന്റേൻ തീർത്തും ദ്രോഹപരമായ നിലപാടാണ്. അത് എത്രയും വേഗം പിൻവലിച്ച് മാനുഷികപരമായ ഇളവുകൾ നൽകി ശാസ്ത്രീയമാംവിധം പുനർക്രമീകരിക്കണം എന്ന് ഖത്തർ ഇൻകാസിനു വേണ്ടി പ്രസിഡണ്ട് സമീർ ഏറാമല അറിയിച്ചു. തൽസ്ഥിതി തുടരുന്ന മുറക്ക് പ്രതിഷേധ പരമായി സോഷ്യൽമീഡിയാ ക്യാമ്പയിനിങ്ങിനും കൂട്ട മെയിലിങ്ങിനും തീരുമാനം കൈകൊള്ളുന്നതായും അറിയിച്ചു.

Next Story