Top

ശ്രദ്ദേയമായി കള്‍ച്ചറല്‍ ഫോറം ഇഫ്താര്‍ മീറ്റ്

23 April 2022 2:27 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ശ്രദ്ദേയമായി കള്‍ച്ചറല്‍ ഫോറം ഇഫ്താര്‍ മീറ്റ്
X

ദോഹ: സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും വിവിധ സംഘടനാ ഭാരവാഹികളയും ഒന്നിച്ചിരുത്തി കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി. സൗഹാര്‍ദ്ദങ്ങളുടെയും മാനുഷിക ബന്ധങ്ങളുടെയും ഇടയിലേക്ക് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങള്‍ തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം ചേര്‍ന്നിരിക്കലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും വിഭാഗീയതയുടെ കടന്നു കയറ്റത്തിനെതിരെ പ്രവാസ ലോകത്ത് നിന്നും ഒറ്റക്കെട്ടായി ജാഗ്രത പുലര്‍ത്തനമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദലി ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബഷീര്‍ ഖാന്‍, ഫ്രണ്ട്സ് ഓഫ് കോഴിക്കോട് പ്രസിഡണ്ട് കെകെ ഉസ്മാന്‍, ഖിയ പ്രസിഡണ്ട് ഇപി അബ്ദുറഹ്മാന്‍, സംസ്കൃതി സെക്രട്ടറി സുഹാസ്, ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് വടകര, സോഷ്യല്‍ ഫോറം വൈസ് പ്രസിഡണ്ട് അഹമ്മദ് കടമേരി, കെഎംസിസി പ്രതിനിധി ജാഫര്‍ തയ്യില്‍, ഗപാഖ് ജന സെക്രട്ടറി ഫരീദ് തിക്കോടി, കെപിഎക്യു ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, ഫോസ ഖത്തര്‍ ജനറല്‍ സെക്രട്ടറി അജ്മല്‍ ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അബ്ദുല്ല സിദ്‌റ, അബ്ദുല്ല വേള്‍ഡ് ഗെയിം, ഷഹീന്‍ അബ്ദുല്ല, ഫഹീം അബ്ദുല്ല കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, കെ.ടി മുബാറക്, ഡോ. നൗഷാദ്, ഷാഹിദ് ഓമശ്ശേരി, ഷാഫി മൂഴിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. ഇഖ്ബാല്‍ സ്വാഗതവും ജില്ലാ സെക്രട്ടറി റഹീം വേങ്ങേരി നന്ദിയും പറഞ്ഞു. ആരിഫ് വടകര, അസ്‌ലം വടകര, സൈനുദ്ദീന്‍ തീര്‍ച്ചിലോത്ത്, സക്കീന അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

STORY HIGHLIGHTS: Qatar cultural forum iftar meet

Next Story

Popular Stories