Top

'പൊതുമാന്യതയ്ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങൾ'; യുഎഇയിൽ സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്

സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ അശ്ലീല വീഡിയോ പുറത്തുവിട്ട ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്.

29 Oct 2021 11:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊതുമാന്യതയ്ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങൾ; യുഎഇയിൽ സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്
X

അബുദാബി പൊതുമാന്യതയ്ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതിനെതിരെ നടപടിയുമായി അധികൃതർ. സംഭവത്തില്‍ സ്ത്രീക്കും പുരുഷനുമെതിരെ നടപടിയെടുക്കാന്‍ ഉത്തരവിറക്കി. സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ അശ്ലീല വീഡിയോ പുറത്തുവിട്ട ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്. രാജ്യത്തെ ഓൺലൈൻ നിയമങ്ങളും സാമൂഹിക മര്യാദകളും ലംഘിക്കുന്ന പ്രവൃത്തികളും വാക്കുകളും അടങ്ങിയ വീഡിയോ ഇരുവരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശ്രദ്ധയിൽപെട്ട വീഡിയോ ക്ലിപ്പ് ആദ്യം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് പരിശോധിച്ചത് . ശേഷം അന്വേഷണ ഏജൻസി സ്റ്റേറ്റ് അറ്റോർണി ജനറലിന് റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരുമായും ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൌണ്ടുകളും പോസ്റ്റുകളും തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ അറ്റോർണി ജനറൽ നിർദേശം നൽകുകയായിരുന്നു.

കേസ് കോടതിയിലേക്ക് കൈമാറും മുമ്പുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു. പൊതുമര്യാദകളുടെയും പാരമ്പര്യത്തിന്റെയും സാമൂഹിക സവിശേഷതകളുടെയും സംരക്ഷണം യുഎഇയിലെ നിയമം ഉറപ്പുവരുത്തുന്നുണ്ടെന്ന് അറ്റോർണി ജനറൽ പറഞ്ഞു . ഇവ ലംഘിക്കുന്നവർക്ക് രാജ്യത്ത് കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .

Next Story

Popular Stories