Top

സൗദിയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; 'മൃതദേഹത്തിന് രണ്ടാഴ്ച്ചയിലേറെ പഴക്കം'

20 ദിവസമായി സജീവനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല

30 Oct 2021 2:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടാഴ്ച്ചയിലേറെ പഴക്കം
X

സൗദിയില്‍ പ്രാവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരകുളം സ്വദേശി നല്‍പ്പത്തിനാലുകാരനായ സജീവനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 ദിവസമായി സജീവനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 15 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പത്ത് വര്‍ഷത്തോളമായി സൗദിയിലായിരുന്ന സജീവന്‍ ഡെക്കോര്‍ വര്‍ക്കുകള്‍ എടുത്തു ചെയ്തു വരികയായിരുന്നു. ഒടുവിലായി മൂന്ന് വര്‍ഷം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ പോയി മടങ്ങിയത്. മൃതദേഹം അല്‍ ഖുറയാത്തില്‍ സംസ്‌കരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായാണ് വിവരം.

Next Story

Popular Stories