Top

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി

ഖബറക്കം ജിദ്ദയിൽ നടക്കും

3 Jun 2022 11:35 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി
X

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ നിര്യാതനായി. തിരൂർ തലകക്കടുത്തൂർ സ്വദേശി അബ്ദുൾ ഖാദർ ചുള്ളിയിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ഇർഫാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെ മരണപ്പെട്ടു.

30 വർഷത്തോളമായി ജിദ്ദയിലെ അൽ ബഷാവരി ഒപ്റ്റിക്കൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിൽ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി. വെൽഫെയർ വിങിന്റ പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.

Story highlights :Malappuram native died in Jeddah following a heart attack

Next Story