Top

കുവൈറ്റ് പ്രവാസി നിര്യാതനായി

4 May 2022 10:40 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റ് പ്രവാസി നിര്യാതനായി
X

കുവൈറ്റ് സിറ്റി : ഇരുപത് വര്‍ഷത്തോളം കുവൈറ്റില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. പൊന്നാനി സ്വദേശി പുതുപൊന്നാനിയില്‍ താമസിക്കുന്ന ചുള്ളിന്റെ പരേതനായ ബീരാവുവിന്റ മകന്‍ മെയ്തീന്‍ ഹാജി (62) ആണ് മരിച്ചത്. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ കുവൈറ്റ് ഘടകം ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബഹ്‌റൈനിലാണ് മെയ്തീന്‍ ഹാജി പ്രവാസ ജീവിതം ആരംഭിച്ചത്. കുവൈറ്റിലെ ബഹ്‌റൈന്‍ എംബസിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഭാര്യമാര്‍ : റസീന, പരേതയായ ശരീഫ, മക്കള്‍ : ഷാഹിദ്, ഫര്‍സാന, മീഷാല്‍.

STORY HIGHLIGHTS : KUWAIT EXPATRIATE DIES

Next Story