Top

ലോഗോ പ്രകാശനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

18 April 2022 11:50 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലോഗോ പ്രകാശനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
X

ദോഹ : കേരള ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രണേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് എക്സലൻസ് അവാർഡ് ലോഗോ പ്രകാശനവും നോമ്പ് തുറയും സംഘടിപ്പിച്ചു. ഒറിക്സ് വില്ലേജ് റെസ്റ്റ്റന്റില്‍ നടന്ന പരിപാടിയിൽ കൾച്ചറൽ ഫോറം അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ്‌ എ.സി മുനീഷ് നിർവഹിച്ചു. കെ.ഇ.സി പ്രസിഡന്റ് ശരീഫ് ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഖത്തറിലെ പ്രവാസി സമൂഹത്തിലെ യുവ സംരംഭകർ, സ്ത്രീ സംരംഭകർ, ഇന്നോവേറ്റർ, നിർമാണ മേഖല തുടങ്ങി ഇടത്തരം -ചെറുകിട സംരംഭകരേയാണ്‌ ബിസിനസ് എക്സലൻസ് അവാർഡിനായി പരിഗണിക്കുക.

വനിതാ സംരംഭകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കെ.ഇ.സി വൈസ് പ്രസിഡന്റ്‌ ശിഹാബ് വലിയകത്ത്, കൾച്ചർ ഫോറം ജനറൽ സെക്രട്ടറി മജീദലി കെ.ഇ.സി ട്രഷറർ അസ്‌ഹറലി. പി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ്‌ ഹാഫിസ്, ഹാനി കെ, അൽത്താഫ്, കെ സി നബീൽ, ഷാഹിദ് തുടങ്ങിയവർ നേതൃത്വം നല്‍കി. പ്രോഗ്രാം കൺവീനർ അബ്ദുൽ റസാഖ് കെ.ഇ.സി എക്സിക്യൂട്ടീവ് അംഗം മൻസൂർ. പി എന്നിവർ സംസാരിച്ചു. മെയ് 28 ന് കെ.ഇ.സി യുടെ വിപുലമായ ജനറൽ ബോഡി യോഗം നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.


STORY HIGHLIGHTS: Kerala Entrepreneurs Club Business Excellence Awards Logo Release and Iftar Meeting Organized

Next Story