ഖത്തര്‍ യുവ കലാ സാഹിതി ഇഫ്താര്‍ സംഗമം നടത്തി
10 April 2022 12:31 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: ഖത്തര്‍ യുവകലാസാഹിതി ഇഫ്താര്‍ സംഗമം നടത്തി. സ്നേഹസൗഹൃദങ്ങളുടെ ഒത്തുചേരലാവണം ഇഫ്താര്‍ സംഗമങ്ങളെന്ന് ഓര്‍മ്മപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് യുവകലാസാഹിതി ഖത്തറിന്റെ അല്‍കോര്‍-ഗറഫ ബ്രാഞ്ചുകള്‍ സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. കാലാസിഹിതി അംഗങ്ങളും കുടുംബാംഗങ്ങളും എത്തുച്ചേര്ന്ന ചടങ്ങ് ശ്രദ്ധയമായി.
ഇഫ്താര്‍ സംഗമ യോഗം കോഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍ ഉദ്ഘാടനം ചെയ്തു. സിറാജുദീന്‍ ,ഷഹീര്‍ നിറവില്‍, അജിത് പിള്ള, കെ ഇ ലാലു, ഇബ്രൂ ഇബ്രാഹിം, ഷെരിഫ് മടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Story highlights: IFTAR MEET YUVA KALA SAMITHI
- TAGS:
- QATAR MALAYALI
Next Story