ഖത്തർ വളപട്ടണം കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
23 April 2022 1:11 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: ഖത്തർ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐൻ ഖാലിദ് സിദ്രാ ഗാർഡൻ ഹാളിൽ വെച്ച് ഫാമിലി ബാച്ച്ലർ ഇഫ്താർ സംഗമം നടത്തി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന സ്ത്രീകൾ ഉൾപ്പടെ നിരവധി കൂട്ടായ്മ പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.
പാപ്പിനിശ്ശേരി എച്ച്ഐഎസ് ഖത്തർ കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളായ അബ്ദു പാപ്പിനിശ്ശേരി, ജമാൽ പാപ്പിനിശ്ശേരി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സംഗമത്തിന് വിഎൻ നൗഷാദ് , ഹാരിസ് ടിപി, നൗഷാദ് ടിപി, കെ പി ബി റിഷാൽ, എം ഹാഷിർ, യു എം പി നാസർ, എ ജറീഷ്, കെ പി ബി നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
STORY HIGHLIGHTS: Qatar Valapattanam Community organized Iftar Meet
- TAGS:
- Iftar meet
- Ramadan
- Qatar
Next Story