Top

കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് ഗോ എയര്‍

3 Jun 2022 3:01 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് ഗോ എയര്‍
X

കുവൈറ്റ് സിറ്റി: കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് ഇന്ത്യന്‍ എയര്‍ലൈനായ ഗോ എയര്‍. ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലായാണ് ഗോ എയർ സര്‍വീസുകള്‍ നടത്തുക. ബുധന്‍, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍നിന്ന് രാത്രി 8.15ന് പുറപ്പെടുന്ന വിമാനം രാത്രി 10.55ന് കുവൈത്തിലെത്തും. തിരികെ കുവൈത്തില്‍നിന്ന് രാത്രി 11.55ന് പുറപ്പെടുന്ന വിമാനം രാവിലെ 7.15ന് കൊച്ചിയിലെത്തും.

കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ഗോ എയർ നിലവില്‍ സര്‍വീസുകള്‍ നടത്തുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്നുള്ള കുവൈത്ത് സര്‍വീസ്. രാവിലെ 6 മണിക്ക് പുറപ്പെട്ട് കുവൈറ്റിലെത്തുന്നതാണ് ഈ സര്‍വീസ്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് മുംബൈയില്‍ നിന്നുള്ള കുവൈറ്റിലേക്കുള്ള സര്‍വീസുകള്‍. 9.55 നാണ് സര്‍വീസ്. കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് രാവിലെ 9.25നാണ് തിരിച്ചുള്ള വിമാനം പുറപ്പെടുന്നത്. മുംബൈലേക്ക് തിരികെയുള്ള വിമാനം 12.40ന് പുറപ്പെടും.

കൊച്ചി, കുവൈറ് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ ജി.എസ്.എ മേധാവി സലീം മുറാദ്, ജി.എച്ച്.എ പാസഞ്ചര്‍ ഹാന്‍ഡ്‌ലിങ് മാനേജര്‍ അബ്ദുറഹ്‌മാന്‍ അല്‍ കന്‍ദരി, ഗോ എയര്‍ ഫസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ്, ഗോ എയര്‍ കുവൈത്ത് ഫസ്റ്റ് മാനേജര്‍ അയ്യൂബ് കളങ്ങോടുമ്മല്‍, ഗോ എയര്‍ ഫസ്റ്റ് അക്കൗണ്ട് മാനേജര്‍ മുഷ്താഖ് അലി, ട്രാവല്‍ പാര്‍ട്ണര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

story highlights : Go Air launches services from Kochi to Kuwait

Next Story