Top

500 ദിര്‍ഹം, 250 ഗ്രാം ഭാരം; സുവര്‍ണ ജൂബിലിക്ക് പുതിയ നാണയം പുറത്തിറക്കി യുഎഇ

23 Nov 2021 6:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

500 ദിര്‍ഹം, 250 ഗ്രാം ഭാരം; സുവര്‍ണ ജൂബിലിക്ക് പുതിയ നാണയം പുറത്തിറക്കി യുഎഇ
X

രാജ്യം സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ പുതിയ നാണയം പുറത്തിറക്കി യുഎഇ. 500 ദിര്‍ഹത്തിന്റെ നാണയമാണ് പുറത്തിറക്കിയത്. പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പേര് രേഖപ്പെടുത്തിയ നാണയമാണ് പുറത്തിറക്കിയിരിക്കുന്നത്.

250 ഗ്രാമാണ് വെള്ളിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാണയത്തിന്റെ ഭാരം. നാണയത്തിന്റെ ഒരു വശത്ത് ഖസര്‍ അല്‍ വതന്റെ ചിത്രവും മറുഭാഗത്ത് നാണയത്തിന്റെ വിലയായ 500 ദിര്‍ഹമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. യുഎഇയുടെ സുവര്‍ണജൂബിലിയുടെ ലോഗോയും കാണാം. 1971 , 2021 വര്‍ഷങ്ങളും നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും സെന്‍ട്രല്‍ ബാങ്കിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും ഉപപ്രധാനമന്ത്രിയും യുഎഇ സെന്‍ട്രല്‍ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്യീദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നാണയം പുറത്തിറക്കിയത്.

Next Story

Popular Stories