Top

നാല് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പ്രാതിനിധ്യം, ലിസ്റ്റ് ഇനിയും നീളും; വര്‍ഗീയത പടര്‍ത്തുന്ന പോസ്റ്റുമായി പ്രതീഷ് വിശ്വനാഥ്

കൊച്ചി: നാല് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ എംഎല്‍എമാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഹിന്ദു ഐക്യവേദി നേതാവ് പ്രതീഷ് വിശ്വനാഥ്. ലിസ്റ്റ് പൂര്‍ണമല്ല, ഇനിയും കൂടുമെന്നും ഇയാള്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. വര്‍ഗീയത പടര്‍ത്തുന്ന പോസ്റ്റ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതീഷിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയതിന് കേസ് നേരിടുന്ന നേതാവാണ് പ്രതീഷ്. മുന്‍പും സമാന വാദങ്ങള്‍ നടത്തിയ ഇയാള്‍ വിദ്വേഷം പ്രചരിപ്പിച്ചിരുന്നു. വര്‍ഗീയ പരമാര്‍ശമാണ് പ്രതീഷ് വിശ്വനാഥ് നടത്തിയതെന്നതിനാല്‍ […]

4 May 2021 9:20 AM GMT

നാല് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പ്രാതിനിധ്യം, ലിസ്റ്റ് ഇനിയും നീളും; വര്‍ഗീയത പടര്‍ത്തുന്ന പോസ്റ്റുമായി പ്രതീഷ് വിശ്വനാഥ്
X

കൊച്ചി: നാല് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ എംഎല്‍എമാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഹിന്ദു ഐക്യവേദി നേതാവ് പ്രതീഷ് വിശ്വനാഥ്. ലിസ്റ്റ് പൂര്‍ണമല്ല, ഇനിയും കൂടുമെന്നും ഇയാള്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. വര്‍ഗീയത പടര്‍ത്തുന്ന പോസ്റ്റ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഏറ്റെടുത്തിട്ടുണ്ട്.

പ്രതീഷിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയതിന് കേസ് നേരിടുന്ന നേതാവാണ് പ്രതീഷ്. മുന്‍പും സമാന വാദങ്ങള്‍ നടത്തിയ ഇയാള്‍ വിദ്വേഷം പ്രചരിപ്പിച്ചിരുന്നു. വര്‍ഗീയ പരമാര്‍ശമാണ് പ്രതീഷ് വിശ്വനാഥ് നടത്തിയതെന്നതിനാല്‍ പോസ്റ്റിന്റെ പൂര്‍ണരൂപം റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിക്കുന്നില്ല.

Next Story