Top

അടുത്ത മുഖ്യമന്ത്രി ശശി തരൂരാകട്ടെ എന്ന് പ്രതാപ് പോത്തന്‍; ‘കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയും’

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് കഴിയുമെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കേരളത്തിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാവാന്‍ ശശി തരൂരിന് സാധിക്കും. കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് കഴിയുമെന്നാണ് തോനുന്നത്. കേരളം കണ്ടതില്‍ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാകാനും തരൂരിന് സാധിക്കുമെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ദയനീയ പരാജയമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. I […]

22 Dec 2020 11:24 PM GMT

അടുത്ത മുഖ്യമന്ത്രി ശശി തരൂരാകട്ടെ എന്ന് പ്രതാപ് പോത്തന്‍; ‘കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയും’
X

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് കഴിയുമെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

കേരളത്തിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാവാന്‍ ശശി തരൂരിന് സാധിക്കും. കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് കഴിയുമെന്നാണ് തോനുന്നത്. കേരളം കണ്ടതില്‍ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാകാനും തരൂരിന് സാധിക്കുമെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ദയനീയ പരാജയമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

I think and feel Sashi Tharoor can lead the Congress to victory …And become the the best Cm kerala has ever seen # Sashi Tharoor for CM of Kerala

Posted by Pratap Pothen on Tuesday, 22 December 2020

കെ മുരളീധരനും കെ സുധാകരനും വേണ്ടി പലയിടങ്ങളിലും പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതാപ് പോത്തന്റെ പ്രതികരണം.

Next Story