മിഷന് 2024 ലക്ഷ്യവുമായി പ്രശാന്ത് കിഷോര്‍; പ്രധാനമന്ത്രിക്കെതിരെ പൊതുപ്രതിപക്ഷസ്ഥാനാര്ഥിയെ നിര്‍ത്താന്‍ നീക്കം
മിഷന് 2024ലക്ഷ്യം കണ്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ച. മമതയ്ക്കും എം കെ സ്റ്റാലിനും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്കിയ എല്ലാനേതാക്കളുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമാറുമായി പ്രശാന്ത് കിഷോറിന്റെ ഇന്നു നടന്ന കൂടിക്കാഴ്ച്ച. ‘അവര്‍ സംസാരിച്ചത് സച്ചിന് ടെന്ഡുല്ക്കറിനോടാകും, എന്റടുത്ത് വരാന്‍ ധൈര്യമില്ല’; ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി സച്ചിന് പൈലറ്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് നല്കിയ പിന്തുണയ്ക്ക് ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് കിഷോറുമായി അടുത്തവൃത്തങ്ങള്‍ […]
11 Jun 2021 6:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മിഷന് 2024ലക്ഷ്യം കണ്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ശരത് പവാറുമായുള്ള കൂടിക്കാഴ്ച്ച. മമതയ്ക്കും എം കെ സ്റ്റാലിനും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്കിയ എല്ലാനേതാക്കളുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമാറുമായി പ്രശാന്ത് കിഷോറിന്റെ ഇന്നു നടന്ന കൂടിക്കാഴ്ച്ച.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് നല്കിയ പിന്തുണയ്ക്ക് ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് കിഷോറുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ ഒരു പൊതുപ്രതിപക്ഷ സ്ഥാനാര്‍ഥിയെ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചാണ് പ്രശാന്ത് കിഷോറിന്റെ പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. നിയസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇപ്പോഴത്തെ പദവി ഉപേക്ഷിക്കുകയാണെന്ന് പ്രശാന്ത് കിഷോര്‍ സൂചിപ്പിച്ചിരുന്നു.
ഇപ്പോള്‍ ചെയ്യുന്നത് താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതില്‍ കൂടുതല്‍ തനിക്ക് ചെയ്യാന്‍ കഴിയുമെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ നിയമസഭാ തെരഞ്ഞടുപ്പുകള്‍ക്ക് ശേഷം പറഞ്ഞിരുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള കിഷോറിന്റെ നീക്കമാണിതെന്ന് സൂചനയുണ്ട്.എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡിനെതിരെ ആദ്യ പോരാടാം പിന്നെ 2024ല്‍ ഒന്നിച്ചു നിന്ന് പോരാടാമെന്നാണ് പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സംബന്ധിച്ച ചോദ്യത്തിന് മമത ബാനര്‍ജി നല്കിയ മറുപടി.തമിഴ്നാട്, ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് മമതയേയും സ്റ്റാലിനേയും വിജയത്തിലെത്തിച്ചത്.