Top

‘നരേന്ദ്ര മോദിയല്ല, നുണേന്ദ്ര മോദി’; ബംഗ്ലാദേശ് പ്രസംഗത്തില്‍ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണേന്ദ്ര മോദിയെന്ന് പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. ‘നുണേന്ദ്ര മോദി'(Lia’ndra Modi) എന്ന തലക്കെട്ടോടു കൂടിയായിരുന്നു പ്രശാന്ത് ഭുഷന്റെ വിമര്‍ശനം. ‘മുതലയുമായി ഏറ്റുമുട്ടല്‍ നടത്തി, റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു, കാട്ടില്‍ താമസിച്ചു, ഹിമാലയത്തില്‍ യോഗ അനുഷ്ഠിച്ചു, 1988 ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു, 1980ല്‍ ഇ- മെയില്‍ ഉപയോഗിച്ചു, […]

27 March 2021 11:35 AM GMT

‘നരേന്ദ്ര മോദിയല്ല, നുണേന്ദ്ര മോദി’; ബംഗ്ലാദേശ് പ്രസംഗത്തില്‍ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണേന്ദ്ര മോദിയെന്ന് പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

‘നുണേന്ദ്ര മോദി'(Lia’ndra Modi) എന്ന തലക്കെട്ടോടു കൂടിയായിരുന്നു പ്രശാന്ത് ഭുഷന്റെ വിമര്‍ശനം. ‘മുതലയുമായി ഏറ്റുമുട്ടല്‍ നടത്തി, റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റു, കാട്ടില്‍ താമസിച്ചു, ഹിമാലയത്തില്‍ യോഗ അനുഷ്ഠിച്ചു, 1988 ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു, 1980ല്‍ ഇ- മെയില്‍ ഉപയോഗിച്ചു, സമ്പൂര്‍ണ്ണ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം എടുത്തു, ഗട്ടര്‍ ഗ്യാസ് ഉപയോഗിച്ച് ചായ ഉണ്ടാക്കി, ബംഗ്ലാദേശിന്റെ സ്വാതന്ത്യത്തിനായി പൊരുതി’, എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നായിരുന്നു ധാക്കയില്‍ നടന്ന ബംഗ്ലാദേശ് ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ നരേന്ദ്ര മോദി പറഞ്ഞത്. തനിക്ക് 20ഓ 22 ഓ വയസ് പ്രായമുള്ളപ്പോഴാണ് താന്‍ ചില സുഹൃത്തുക്കള്‍ക്കൊപ്പം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായത്. ഇതേത്തുടര്‍ന്ന് തനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ആദ്യമായി പങ്കെടുത്ത സമരമായിരുന്നു അത്. ബംഗ്ലാദേശില്‍ പാക്കിസ്ഥാന്‍ നടത്തിയ അക്രമങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണെന്നുമായിരുന്നു ധാക്കയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്

Next Story