Top

ചരിത്രവിജയങ്ങള്‍ക്കു ശേഷം പ്രശാന്ത് കിഷോര്‍ സ്ട്രാറ്റജി ടീമില്‍ നിന്ന് പുറത്തേക്ക്: പുതിയ നീക്കം ഉറ്റുനോക്കി രാഷ്ട്രീയകേന്ദ്രങ്ങള്‍

ബംഗാളിലേയും തമിഴ്‌നാട്ടിലേയും ചരിത്രവിജയങ്ങള്‍ സമ്മാനിച്ച സ്ട്രറ്റജി ടീമില്‍ നിന്നും പ്രശാന്ത് കിഷോര്‍ പുറത്തേക്ക്. എന്‍ഡി ടിവിയോട് സംസാരിക്കവെയാണ് പ്രശാന്ത് കിഷോര്‍ താന്‍ സ്ട്രാറ്റജി ടീം ഇന്ത്യന്‍ പൊളിറ്റക്കല്‍ ആക്ഷന്‍ കമ്മിറ്റി വിടാന്‍ തീരുമാനിച്ചതായി അറിയിച്ചത്്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയ്ക്കും സ്റ്റാലിനും വന്‍ വിജയം നേടിക്കൊടുത്ത ശേഷമാണ് പ്രശാന്ത് കിഷോറിന്റെ സ്ട്രാറ്റജി ടീമില്‍ നിന്നുള്ള പിന്‍മാറ്റം. എന്നാല്‍ 2026 വരെ കിഷോറിന്റെ നേതൃത്വമില്ലാത്ത ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍കമ്മിറ്റി തന്നെയായിരിക്കും മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്കുക. […]

15 Jun 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചരിത്രവിജയങ്ങള്‍ക്കു ശേഷം പ്രശാന്ത് കിഷോര്‍ സ്ട്രാറ്റജി ടീമില്‍ നിന്ന് പുറത്തേക്ക്: പുതിയ നീക്കം ഉറ്റുനോക്കി രാഷ്ട്രീയകേന്ദ്രങ്ങള്‍
X

ബംഗാളിലേയും തമിഴ്‌നാട്ടിലേയും ചരിത്രവിജയങ്ങള്‍ സമ്മാനിച്ച സ്ട്രറ്റജി ടീമില്‍ നിന്നും പ്രശാന്ത് കിഷോര്‍ പുറത്തേക്ക്. എന്‍ഡി ടിവിയോട് സംസാരിക്കവെയാണ് പ്രശാന്ത് കിഷോര്‍ താന്‍ സ്ട്രാറ്റജി ടീം ഇന്ത്യന്‍ പൊളിറ്റക്കല്‍ ആക്ഷന്‍ കമ്മിറ്റി വിടാന്‍ തീരുമാനിച്ചതായി അറിയിച്ചത്്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയ്ക്കും സ്റ്റാലിനും വന്‍ വിജയം നേടിക്കൊടുത്ത ശേഷമാണ് പ്രശാന്ത് കിഷോറിന്റെ സ്ട്രാറ്റജി ടീമില്‍ നിന്നുള്ള പിന്‍മാറ്റം. എന്നാല്‍ 2026 വരെ കിഷോറിന്റെ നേതൃത്വമില്ലാത്ത ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍കമ്മിറ്റി തന്നെയായിരിക്കും മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്കുക.

അതേസമയം, ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിയുമെന്നും ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് വിശ്രമം ആവശ്യമാണ്. ഇതില്‍ നിന്ന് പുറത്തുപോകാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. കിഷോര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നതായി അതേ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനിടെയാണ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് വിട്ടുപോകാനുള്ള കിഷോറിന്റെ തീരുമാനം പുറത്തുവരുന്നത്.

കഴിഞ്ഞയാഴ്ച്ച പ്രശാന്ത് കിഷോര്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി മുംബൈയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ വിശാലസംഖ്യം രൂപീകരിക്കാനുള്ള പുതിയ നീക്കവുമായാണ് കിഷോറിന്റെ സന്ദര്‍ശനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

Next Story