Top

”ഇന്ത്യ കത്തുമ്പോള്‍ താളം പിടിക്കുന്ന പ്രധാനമന്ത്രി”; മോഡിയുടെ ലേസര്‍ ഷോ ആസ്വാദന ട്വീറ്റിനെതിരെ പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേസര്‍ ഷോ ആസ്വാദന ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചത് പോലെയാണ് മോദിയുടെ നടപടിയെന്നാണ് ട്വീറ്റിലൂുടെ പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കുന്നത്. വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനില്‍ക്കുന്നതായി മോദിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യപ്പെട്ട വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. ”തക് ദിന്‍ എ തക് ദിന്‍ ബൈ ബൈ ലൈറ്റ്സ് …” ഇന്ത്യ കത്തുമ്പോള്‍ മോദി വീണ വായിക്കുന്നുവെന്നായിരുന്നു […]

1 Dec 2020 5:48 AM GMT

”ഇന്ത്യ കത്തുമ്പോള്‍ താളം പിടിക്കുന്ന പ്രധാനമന്ത്രി”; മോഡിയുടെ ലേസര്‍ ഷോ ആസ്വാദന ട്വീറ്റിനെതിരെ പ്രശാന്ത് ഭൂഷണ്‍
X

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേസര്‍ ഷോ ആസ്വാദന ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.

റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചത് പോലെയാണ് മോദിയുടെ നടപടിയെന്നാണ് ട്വീറ്റിലൂുടെ പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കുന്നത്.

വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനില്‍ക്കുന്നതായി മോദിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യപ്പെട്ട വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. ”തക് ദിന്‍ എ തക് ദിന്‍ ബൈ ബൈ ലൈറ്റ്സ് …” ഇന്ത്യ കത്തുമ്പോള്‍ മോദി വീണ വായിക്കുന്നുവെന്നായിരുന്നു ട്വീറ്റിനൊപ്പമുള്ള കുറിപ്പ്.

രാജ്യത്ത് കര്‍ഷകപ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടന്ന് രൂക്ഷമാകുന്നതിനിടെയാണ് മോദിയുടെ വാരാണസി സന്ദര്‍ശനം.

മോദി ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശനവും ട്രോളുകളുമാണ് നിറയുന്നത്. ലേസര്‍ ഷോയും ശിവ താണ്ഡവ സ്തുതിയും ആസ്വദിക്കുന്നത് ദൃശ്യത്തിലുണ്ട്. പാട്ടിന് അനുസരിച്ച് മോദി വിരലുകള്‍ ചലിപ്പിക്കുന്നതും തോണിയില്‍ പോകുന്നവരെ അഭിവാദ്യം ചെയ്യുന്നതും കാണാം.

Next Story