Top

‘പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം’; പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതില്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍ നിന്നും പിന്മാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമം പിന്‍വലിക്കുന്നതിലൂടെ പിണറായി വിജയന്‍ യു ടേണ്‍ അടിച്ചിരിക്കുകയാണെന്ന രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.പൊലീസ് നിയമത്തിലെ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ്‍ ശക്തമായി രംഗത്തെത്തിയിരുന്നു. […]

23 Nov 2020 3:09 AM GMT

‘പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം’; പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതില്‍ പ്രശാന്ത് ഭൂഷണ്‍
X

ന്യൂഡല്‍ഹി: കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍ നിന്നും പിന്മാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിയമം പിന്‍വലിക്കുന്നതിലൂടെ പിണറായി വിജയന്‍ യു ടേണ്‍ അടിച്ചിരിക്കുകയാണെന്ന രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസ് നിയമത്തിലെ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

കേരളം പൊലീസ് ആക്ട് ഭേദഗതിചെയ്യുന്നതിലൂടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ അഭിപ്രായം.

രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പൊലീസ് ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ത്‌ന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു നിര്‍ണായക തീരുമാനമുണ്ടായത്.

നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. നിയമത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ നടക്കുന്ന ദുഷ്പ്രചരണം തടയാനാണ് നിയമം കൊണ്ടു വന്നതെന്നുമായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.

സ്ത്രീകള്‍ക്കെതിരായ സൈബര്‍ അതിക്രമം ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം ചര്‍ച്ചായയ ഘട്ടത്തിലാണ് അത് തടയാനെന്ന പേരില്‍ സര്‍ക്കാര്‍ പൊലീസ് നിയമം ഭേഗദതി ചെയ്ത് ഉത്തരവിറക്കിയത്. ഇത് മാധ്യമ സ്വാതന്ത്ര്യം തടയുന്നതും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ സുപ്രീംകോടറി റദ്ദാക്കിയ സെക്ഷന്‍ 66 എയുടെ പുനരവതാരമാണ് 118 എ ഭേദഗതി എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Next Story