Top

‘എല്ലാ പരിപാടിയും പരിശോധിച്ചാല്‍ അര്‍ണാബ് പാപ്പരാവും’; റിപബ്ലിക്കിന് യുകെ പിഴ ഇട്ട സംഭവത്തില്‍ പ്രശാന്ത് ഭൂഷണ്‍

ദേശീയ ചാനലായ റിപബ്ലിക് ചാനലിന്റെ ഹിന്ദി പതിപ്പായ റിപബ്ലിക് ഭാരതിന് യുകെ ബ്രോഡ്കാസ്റ്റ് റെഗുലേറ്റര്‍ 20000 പൗണ്ട് പിഴ ഈടാക്കിയ സംഭവത്തില്‍ പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റിപബ്ലിക് ടിവിയുടെ എല്ലാ പരിപാടികളും പരിശോധിച്ചാല്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണാബ് ഗോസാമി പാപ്പരാവുമെന്നാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചിരിക്കുന്നത്. 2019 സെപ്റ്റംബര്‍ മാസത്തില്‍ റിപബ്ലിക് ചാനല്‍ പ്രക്ഷേപണം ചെയ്ത ഒരു പ്രോഗ്രാം പ്രക്ഷേപണ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുകെ ബ്രോഡ്കാസ്റ്റ് റെഗുലേറ്റര്‍ 20000 […]

23 Dec 2020 8:38 AM GMT
അഭിനന്ദ് ബി.സി

‘എല്ലാ പരിപാടിയും പരിശോധിച്ചാല്‍ അര്‍ണാബ് പാപ്പരാവും’; റിപബ്ലിക്കിന് യുകെ പിഴ ഇട്ട സംഭവത്തില്‍ പ്രശാന്ത് ഭൂഷണ്‍
X

ദേശീയ ചാനലായ റിപബ്ലിക് ചാനലിന്റെ ഹിന്ദി പതിപ്പായ റിപബ്ലിക് ഭാരതിന് യുകെ ബ്രോഡ്കാസ്റ്റ് റെഗുലേറ്റര്‍ 20000 പൗണ്ട് പിഴ ഈടാക്കിയ സംഭവത്തില്‍ പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റിപബ്ലിക് ടിവിയുടെ എല്ലാ പരിപാടികളും പരിശോധിച്ചാല്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണാബ് ഗോസാമി പാപ്പരാവുമെന്നാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചിരിക്കുന്നത്.

2019 സെപ്റ്റംബര്‍ മാസത്തില്‍ റിപബ്ലിക് ചാനല്‍ പ്രക്ഷേപണം ചെയ്ത ഒരു പ്രോഗ്രാം പ്രക്ഷേപണ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുകെ ബ്രോഡ്കാസ്റ്റ് റെഗുലേറ്റര്‍ 20000 പൗണ്ട് പിഴയിട്ടത്. ഇന്ത്യന്‍ രൂപയില്‍ 19.73 ലക്ഷം രൂപയോളം വരുമിത്. ചാനല്‍ പ്രക്ഷേപണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പരിപാടിയില്‍ അര്‍ണാബ് മോശമായ ഭാഷ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ ബ്രോഡ്കാസ്റ്റ് റെഗുലേറ്ററിന്റെ നടപടി. വിദ്വേഷ പരാമര്‍ശം, വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മതവിഭാഗങ്ങള്‍ക്കുമെതിരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നു എന്ന് യുകെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ കണ്ടെത്തി. സംഭവത്തില്‍ മാപ്പുപറയുകയും ഇത് ചാനല്‍ സംപ്രേഷണം ചെയ്യണമെന്നും ഇവര്‍ റിപബ്ലിക് ടിവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൂച്ച്താ ഹെയ് ഭാരത് എന്ന പ്രോഗ്രാമില്‍ അര്‍ണാബ് ഉപയോഗിച്ച ഭാഷ ചട്ടലംഘനമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ 2 പദ്ധതിയോടനുബന്ധിച്ച് അര്‍ണാബ് ഗോസാമി നടത്തിയ ചര്‍ച്ചയായിരുന്നു ഈ പ്രോഗ്രാം. ചര്‍ച്ചയില്‍ പാകിസ്താന്‍ ജനങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ അര്‍ണാബ് പരാമര്‍ശം നടത്തിയിരുന്നു. പാകിസ്താനിലെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമെല്ലാം തീവ്രവാദികളാണെന്നായിരുന്നു അര്‍ണാബ് പറഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്ത അതിഥികളും സമാനപരാമര്‍ശം നടത്തിയിരുന്നു.

Next Story