Top

‘പി ജയരാജനുമായി സംസാരിച്ചത് സാമുദായിക കാര്യങ്ങള്‍ മാത്രം, അതും ഇപ്പോഴൊന്നുമല്ല’: ആരോപണം നിഷേധിച്ച് പ്രസീത

തനിക്കെതിരെയുള്ള ആരോപണം സിപിഐഎം നേതാവ് പി ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം തള്ളി ജെആര്‍പി ട്രഷര്‍ കൂടിയായി പ്രസീത. പി ജയരാജനുമായി കൂടികാഴ്ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം സാമുദായിക കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടാണെന്ന് പ്രസീത കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. ഇതെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മറിച്ചാണെങ്കില്‍ കെ സുരേന്ദ്രന്‍ തെളിവുകള്‍ പുറത്ത് വിടട്ടെയെന്നും പ്രസീത വെല്ലുവിളിച്ചു. ‘ഒരു കുറ്റവാളിയെ തൊണ്ടി സഹിതം പിടിക്കുമ്പോഴുള്ള വെപ്രാളമാണിത്, ഞാന്‍ പ്രസീതയെ കണ്ടതൊക്കെ അപ്രസക്തം’; സുരേന്ദ്രന് മറുപടിയുമായി പി […]

10 Jun 2021 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പി ജയരാജനുമായി സംസാരിച്ചത് സാമുദായിക കാര്യങ്ങള്‍ മാത്രം, അതും ഇപ്പോഴൊന്നുമല്ല’: ആരോപണം നിഷേധിച്ച് പ്രസീത
X

തനിക്കെതിരെയുള്ള ആരോപണം സിപിഐഎം നേതാവ് പി ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം തള്ളി ജെആര്‍പി ട്രഷര്‍ കൂടിയായി പ്രസീത. പി ജയരാജനുമായി കൂടികാഴ്ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം സാമുദായിക കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടാണെന്ന് പ്രസീത കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. ഇതെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മറിച്ചാണെങ്കില്‍ കെ സുരേന്ദ്രന്‍ തെളിവുകള്‍ പുറത്ത് വിടട്ടെയെന്നും പ്രസീത വെല്ലുവിളിച്ചു.

‘ഒരു കുറ്റവാളിയെ തൊണ്ടി സഹിതം പിടിക്കുമ്പോഴുള്ള വെപ്രാളമാണിത്, ഞാന്‍ പ്രസീതയെ കണ്ടതൊക്കെ അപ്രസക്തം’; സുരേന്ദ്രന് മറുപടിയുമായി പി ജയരാജന്‍

‘ഉണ്ടിയില്ലാ വെടിയായിട്ടാണ് എനിക്ക് തോന്നുന്നത്. മൂന്ന് വര്‍ഷം മുന്നേ ഞങ്ങളുടെ സംഘടന (ഗോത്രയെന്ന് പറയുന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍ .പാര്‍ട്ടിയിലും അതേ സംഘടനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുകളുണ്ട്) വെങ്ങാനൂരില്‍ അയ്യന്‍കാളിയുടെ സ്മൃതി ണ്ഡപത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് അവിടുത്തെ സാധുജന പരിപാലന സംഘം ഞങ്ങളുടെ കോഡിനേറ്ററുമായി സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി ജയരാജനുമായും സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ആ ബന്ധം എന്നും ഉണ്ട്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി വക്തവ് മാത്രമല്ല ഞാന്‍. സമുദായ സംഘടനാ നേതാവ് കൂടിയാണ്. അന്ന് ഇതുപോലുള്ള നേതാക്കളുമായി കണ്ടിട്ടുണ്ട്. അതിനെ ഇതുമായി ബന്ധപ്പെടുത്തുന്നതിന്റെ കാരണം അറിയില്ല. സിപിഐഎം സംരക്ഷണം നല്‍കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരിക്കും. പി ജയരാജനുമായി പ്രസീത കൂടികാഴ്ച്ച നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ തെളിവ് നിരത്തട്ടെ.’ പ്രസീത പറഞ്ഞു.

പതിനാല് ജില്ലകളിലെയും മരം മുറി അന്വേഷിക്കുന്നു; സമഗ്ര അന്വേഷണ ചുമതല അഞ്ച് ഫ്‌ളയിങ് സ്വകാഡ് സിഎഫ്ഒമാര്‍ക്ക്

സികെ ജാനു ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം ഗൂഢാലോചനയുടെ ഫലമാണെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത പി ജയരാജനുമായി കൂടികാഴച്ച നടത്തിയിരുന്നു, ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ ഇതെല്ലാം ഒരു കുറ്റവാളിയെ തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായിട്ടാണെന്നാണ് ജയരാജന്റെ പ്രതികരണം. താന്‍ പ്രസീതയെ കണ്ടോ ഇല്ലയോ എന്നതിലൊന്നും പ്രസക്തിയില്ല, മറിച്ച് കെ സുരേന്ദ്രനെതിരായ ആരോപണത്തിലാണ് അന്വേഷണം വേണ്ടതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

‘പുറത്ത് വരാതിരിക്കത്തക്ക വിധം അതിനകത്തെ ഓരോ ഗ്രൂപ്പ് നേതാക്കളും നടത്തിയിട്ടുള്ള തട്ടിപ്പ് മറച്ചുവെക്കാന്‍, ജനവിധിയെ വിലക്കുവാങ്ങാന്‍ നടത്തിയ സംഘടിതമായിട്ടുള്ള നുണ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് സുരേന്ദ്രന്റെ പ്രസ്താവന. ഒരാളുമായി ആര് ബന്ധപ്പെട്ടു, ഇല്ലായെന്നതെല്ലാം അപ്രസക്തമാണ്. ഇവിടെ ജാനുവിന്റെ പാര്‍ട്ടിയുടെ ട്രഷററായ പ്രസീത ഗൗരവമായ ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്. പ്രസീതയുടെ ഫോണ്‍ കോളില്‍ രജിസ്റ്ററിലെ വോയിസ് ക്ലിപ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. അതിനാണ് സുരേന്ദ്രന്‍ മറുപടി നല്‍കേണ്ടത്. പ്രസീതയെ ആര് ബന്ധപ്പെട്ടു, ആര് കൂടികാഴ്ച്ച നടത്തിയെന്നെല്ലാം അപ്രസക്തമാണ്.

ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രസ്താവനകളൊക്കെ പുറത്തേക്ക് വരുന്നത്. അത് ഞാന്‍ നേരത്തെ പറഞ്ഞ് കഴിഞ്ഞു. ഞാന്‍ പ്രസീതയെ കണ്ടോ കണ്ടില്ലയോന്നത് അപ്രസക്തമാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ കുറ്റവാളിയായി തന്നെ ജനം കണക്കാക്കുന്നു.’ പി ജയരാജന്‍ പ്രതികരിച്ചു.

Next Story