‘എന്തുകൊണ്ട് കൃഷ്ണദാസ് അറിയാന്‍ പാടില്ല’; സുരേന്ദ്രന്റെ ‘മനസില്‍’ രണ്ടു കാരണങ്ങളെന്ന് പ്രസീത
സികെ ജാനുവിന് പണം നല്‍കുന്ന സംഭവം കൃഷ്ണദാസ് അറിയാന്‍ പാടില്ലെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് പിന്നില്‍ രണ്ടു കാരണങ്ങളെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോട്.ഇത്തരമൊരു പരാമര്‍ശം നടത്താന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചത് ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കമായിരിക്കാമെന്ന് പ്രസീത റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പ്രസീത പറഞ്ഞത്: ”ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം തന്നെയായിരിക്കാം അത്തരമൊരു പരാമര്‍ശം നടത്താന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഞാന്‍ മനസിലാക്കിയത്. കഴിഞ്ഞ തെരഞ്ഞെടപ്പ് സമയത്ത് സികെ ജാനുവിനെ കൃഷ്ണദാസ് വിളിച്ചു സംസാരിച്ചിരുന്നു. ബിജെപിയിലേക്ക് വരുന്നോ ഘടകകക്ഷിയാകുന്നോ അങ്ങനെയെന്തോയാണ് […]
12 Jun 2021 5:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സികെ ജാനുവിന് പണം നല്‍കുന്ന സംഭവം കൃഷ്ണദാസ് അറിയാന്‍ പാടില്ലെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് പിന്നില്‍ രണ്ടു കാരണങ്ങളെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോട്.
ഇത്തരമൊരു പരാമര്‍ശം നടത്താന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചത് ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കമായിരിക്കാമെന്ന് പ്രസീത റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
പ്രസീത പറഞ്ഞത്: ”ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം തന്നെയായിരിക്കാം അത്തരമൊരു പരാമര്‍ശം നടത്താന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഞാന്‍ മനസിലാക്കിയത്. കഴിഞ്ഞ തെരഞ്ഞെടപ്പ് സമയത്ത് സികെ ജാനുവിനെ കൃഷ്ണദാസ് വിളിച്ചു സംസാരിച്ചിരുന്നു. ബിജെപിയിലേക്ക് വരുന്നോ ഘടകകക്ഷിയാകുന്നോ അങ്ങനെയെന്തോയാണ് ചോദിച്ചത്. ഇക്കാര്യം കൊണ്ടായിരിക്കാം കൃഷ്ണദാസ് പണഇടപാട് അറിയേണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞത്. അല്ലെങ്കില്‍ സാമ്പത്തികമായ മറ്റെന്തോ വിഷയമുണ്ടാകും. ഈ രണ്ടു കാരണങ്ങളായിരിക്കാം. എന്തുകൊണ്ട് കൃഷ്ണദാസ് അറിയേണ്ടെന്ന് ചോദിച്ചപ്പോള്‍ അതിന് ഉത്തരം പറഞ്ഞില്ല. മാര്‍ച്ച് ഏഴിന് രാവിലെയായിരുന്നു ഈ സംഭാഷണം. കൃഷ്ണദാസിനോട് ജാനു ഇക്കാര്യം പറയുമോയെന്നും സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്.”
സികെ ജാനുവിന് പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്.
‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോള്‍ ഞാന്‍ വരാം’, എന്നാണ് പണം നല്‍കാന്‍ ഹോട്ടല്‍ മുറിയില്‍ വരുന്നതിന് മുമ്പുള്ള സംഭാഷണത്തിലുള്ള സുരേന്ദ്രന്റെ ആവശ്യം. ‘പണം നല്‍കുന്നത് കൃഷ്ണദാസ് അറിയരുത്. അത് ജാനുവിനോട് പറയണം എന്നാണ് രാവിലെ ഏഴിന് ഫോണ്‍ വിളിച്ചപ്പോള്‍’ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതെന്നാണ് പ്രസീതയുടെ ആരോപണം.