Top

‘ബിജെപിയുടെ ഫാസിസ്റ്റ് മുഖം മറയ്ക്കാനാണ് സികെ ജാനുവിനെ ഉയര്‍ത്തിക്കാട്ടിയത്; വയനാട്ടില്‍ എന്തോ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രസീത അഴിക്കോട്

നിയമ സഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിനെ മുന്‍ നിര്‍ത്തി ബിജെപി ശ്രമിച്ചത് തങ്ങളുടെ ഫാസിസ്റ്റ് മുഖം മറയ്ക്കാനെന്ന് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇടപെട്ട് പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ പ്രതികരണത്തിലായിരുന്നു പ്രസീതയുടെ ആരോപണം. വയനാട്ടില്‍ ബിജെപിക്ക് എന്തോ ഗൂഢ ലക്ഷ്യമുണ്ടെന്നും പ്രസീത ആരോപിക്കുന്നു. ‘സികെ ജാനു ഒരു ദളിത് മുഖമാണ്. അവരെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഇതിന് സികെ ജാനു […]

23 Jun 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപിയുടെ ഫാസിസ്റ്റ് മുഖം മറയ്ക്കാനാണ് സികെ ജാനുവിനെ ഉയര്‍ത്തിക്കാട്ടിയത്; വയനാട്ടില്‍ എന്തോ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രസീത അഴിക്കോട്
X

നിയമ സഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിനെ മുന്‍ നിര്‍ത്തി ബിജെപി ശ്രമിച്ചത് തങ്ങളുടെ ഫാസിസ്റ്റ് മുഖം മറയ്ക്കാനെന്ന് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇടപെട്ട് പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ പ്രതികരണത്തിലായിരുന്നു പ്രസീതയുടെ ആരോപണം. വയനാട്ടില്‍ ബിജെപിക്ക് എന്തോ ഗൂഢ ലക്ഷ്യമുണ്ടെന്നും പ്രസീത ആരോപിക്കുന്നു.

‘സികെ ജാനു ഒരു ദളിത് മുഖമാണ്. അവരെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. ഇതിന് സികെ ജാനു ആവശ്യപ്പെട്ടത് ഒരു കേന്ദ്ര പദവിയാണ്. സുല്‍ത്താന്‍ ബത്തേരി സീറ്റ്, പത്ത് കോടി രൂപ, ഒരു കേന്ദ്ര പദവി എന്നിവയായിരുന്നു സികെ ജാനു ആവശ്യപ്പെട്ടത്. ഇതില്‍ പത്ത് കോടി ഒഴികെ മറ്റ് രണ്ട് കാര്യങ്ങളും ബിജെപി അംഗീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തോടെ കേന്ദ്ര പദവി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്’. പ്രസീത അഴിക്കോട് ചൂണ്ടിക്കാട്ടുന്നു.

ഫണ്ട് വന്നതിനെ കുറിച്ച് സികെ ജാനുവിനോട് ചോദിച്ചിരുന്നു. ആദിവാസികള്‍ക്ക് നല്‍കാനാണ് പണം എന്നായിരുന്നു സികെ ജാനു പറഞ്ഞ മറുപടി. വോട്ട് കിട്ടണമെങ്കില്‍ ആദിവാസികള്‍ക്ക് പണം നല്‍കണമെന്ന് പറഞ്ഞാണ് അവര്‍ ഈ 25 ലക്ഷം മാറ്റിവച്ചത്. പിന്നെ എവിടെ പോയി പണവും 25000 വോട്ടുകളും എന്ന് അറിയണം. ഇതാണ് ഞങ്ങള്‍ ചോദ്യം ചെയ്തത് എന്നും പ്രസീത അഴിക്കോട് പറയുന്നു.

ബുധനാഴ്ച രാവിലെ ആയിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് ബിജെപി നല്‍കിയെന്ന ആരോപണത്തില്‍ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുതിയ ശബ്ദരേഖ പുറത്ത് വിട്ടത്. സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണ് എന്നാണ് പ്രസീതയുടെ പുതിയ വെളിപ്പെടുത്തലിലെ സുപ്രധാനമായ വിവരം.

Next Story