Top

’25 ലക്ഷം തുണിസഞ്ചിയില്‍, മുകളില്‍ പഴങ്ങള്‍ വെച്ചു; ചോദിച്ചപ്പോള്‍ പൂജ കഴിപ്പിച്ചതാണെന്ന്’; പ്രസീതയുടെ വെളിപ്പെടുത്തല്‍

സികെ ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ബിജെപി നല്‍കിയിട്ടുണ്ടെന്ന് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം നല്‍കിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കെ സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയത്. തുണി സഞ്ചിയിലാക്കിയാണ് പ്രശാന്ത് മലവയല്‍ പണം കൊണ്ടു വന്നത്. സഞ്ചിക്ക് മുകളില്‍ ചെറുപഴമായിരുന്നു ഉണ്ടായിരുന്നത്. ചോദിച്ചപ്പോള്‍ […]

22 Jun 2021 10:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

’25 ലക്ഷം തുണിസഞ്ചിയില്‍, മുകളില്‍ പഴങ്ങള്‍ വെച്ചു; ചോദിച്ചപ്പോള്‍ പൂജ കഴിപ്പിച്ചതാണെന്ന്’; പ്രസീതയുടെ വെളിപ്പെടുത്തല്‍
X

സികെ ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ബിജെപി നല്‍കിയിട്ടുണ്ടെന്ന് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം നല്‍കിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കെ സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയത്.

തുണി സഞ്ചിയിലാക്കിയാണ് പ്രശാന്ത് മലവയല്‍ പണം കൊണ്ടു വന്നത്. സഞ്ചിക്ക് മുകളില്‍ ചെറുപഴമായിരുന്നു ഉണ്ടായിരുന്നത്. ചോദിച്ചപ്പോള്‍ പൂജ കഴിച്ച സാധനങ്ങളാണെന്നാണ് പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഒരാള്‍ ചോദിച്ചപ്പോള്‍ ജാനുവിന് വേണ്ടി പൂജ കഴിപ്പിച്ച പഴങ്ങളാണെന്നും അവര്‍ക്ക് ആദ്യം നല്‍കണമെന്നുമാണ് പറഞ്ഞത്. അഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ സികെ ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത വെളിപ്പെടുത്തി.

ഒപ്പം ജാനുവിന് കോഴ നല്‍കിയത് ആര്‍എസ്എസിന്റെ അറിവോടെയാണെന്നത്തിന്റെ തെളിവുകളും പ്രസീത പുറത്തു വിട്ട ശബ്ദരേഖയിലുണ്ട്. ആര്‍എസ്എസ് കേരള സംഘടനാ സെക്രട്ടറി എം ഗണേഷാണ് ഈ പണം ഒരുക്കുന്നതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നുണ്ട്.

തനിക്ക് പിന്നില്‍ സിപിഐഎമ്മോ മററ് പാര്‍ട്ടികളോ ഇല്ലെന്നും പ്രസീത പറഞ്ഞു. എന്‍ഡിഎയുമായി പാര്‍ട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത വ്യക്തമാക്കുന്നു. ജെആര്‍പിയില്‍ നിന്നും സികെ ജാനുവിനെ നീക്കും. തങ്ങള്‍ക്ക് സികെ ജാനു ഒരു പുകഞ്ഞ കൊള്ളിയാണ്. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവം തങ്ങള്‍ക്കുണ്ടെന്നും പ്രസീത ചൂണ്ടിക്കാട്ടുന്നു.

Next Story