Top

‘കൃഷ്ണദാസ് ഇതൊന്നും അറിയരുത്, ബാഗില്‍ എല്ലാം റെഡിയാണ്‌’; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്. ‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് […]

12 Jun 2021 4:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൃഷ്ണദാസ് ഇതൊന്നും അറിയരുത്, ബാഗില്‍ എല്ലാം റെഡിയാണ്‌’; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത
X

സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്.

‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം. ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോള്‍ ഞാന്‍ വരാം’, എന്നാണ് പണം നല്‍കാന്‍ ഹോട്ടല്‍ മുറിയില്‍ വരുന്നതിന് മുമ്പുള്ള സംഭാഷണത്തിലുള്ള സുരേന്ദ്രന്റെ ആവശ്യം.

പണം നല്‍കുന്നത് കൃഷ്ണദാസ് അറിയരുത്. അത് ജാനുവിനോട് പറയണം എന്നാണ് രാവിലെ ഏഴിന് ഫോണ്‍ വിളിച്ചപ്പോള്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതെന്നാണ് പ്രസീതയുടെ ആരോപണം.

ഇതിന് മുമ്പ് പലതവണ വിളിച്ചിരുന്നെങ്കിലും എന്‍ഡിഎയിലേക്ക് തിരികെ വരാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് സുരേന്ദ്രന്‍ ജാനുവിനെ മുന്നണിയില്‍ എത്തിച്ചതെന്ന് പ്രസീത പറഞ്ഞു. മുസ്ലീം ലീഗില്‍ നിന്നും ക്ഷണം ലഭിച്ചതിനാലാണ് ജാനു എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറാകാതിരുന്നത്. അതിനാലാണ് തങ്ങള്‍ക്ക് ഇടപെടേണ്ടതായി വന്നതെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു.

ALSO READ: ‘എനിക്ക് ഇനിയും പറയാനുണ്ട്, അവിടെ തുടരുക അസാധ്യം’; ബിജെപി വിട്ട് തൃണമൂലില്‍ മടങ്ങിയെത്തിയ മുകുള്‍ റോയ്

ജാനു ജെആര്‍പിയെ തള്ളിപ്പറഞ്ഞതുകൊണ്ടും ഒരു ഘടകകക്ഷിയെന്ന നിലയില്‍ തങ്ങളെ സുരേന്ദ്രന്‍ അവഗണിച്ചതിനാലുമാണ് താന്‍ ഇതെല്ലാം വെളിപ്പെടുത്തുന്നതെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.

ALSO READ: ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള റെയ്ഡിനെ വെല്ലുവിളിച്ച് സാബു ജേക്കബ്; ‘വിമര്‍ശകര്‍ പാഴ്ജന്മങ്ങള്‍, 15,000 പേര്‍ക്ക് ജോലി കൊടുത്തിട്ട് വാചകം അടിക്ക്’

Next Story