
ദില്ലി: ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിപ്പിച്ച് കേന്ദസര്‍ക്കാര്‍ ഏജന്‍സിയായ പ്രസാര്‍ ഭാരതി. ഇനി പിടിഐയുടെ വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനമെന്ന് വ്യക്തമാക്കി പ്രസാര്‍ ഭാരതി പിടിഐക്ക് കത്ത് നല്‍കി.
പിടിഐ ദേശവിരുദ്ധ നിലപാടുകളെടുക്കുന്നു എന്ന ആരോപിച്ച് മുന്‍പ് പ്രസാര്‍ ഭാരതി പിടിഐക്ക് കത്തുനല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വാര്‍ത്താ ഏജന്‍സിയെ മാറ്റുന്നതെന്നാണ് പ്രസാര്‍ ഭാരതി പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാണ് ഒഴിവാക്കലിന് കാരണമെന്നാണ് സൂചന.
രാജ്യത്തെ വാര്‍ത്ത ഏജന്‍സികളില്‍ നിന്ന് പുതിയ പ്രൊപ്പോസലുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അപ്പോള്‍ വേണമെങ്കില്‍ പിടിഐക്ക് പങ്കെടുക്കാമെന്നും പ്രസാര്‍ ഭാരതി വാര്‍ത്താ വിഭാഗം മേധാവി സമീര്‍ കുമാര്‍ അയച്ച കത്തില്‍ പറയുന്നു. പിടിഐയുടെ പ്രധാന വരുമാന ശ്രോതസുകളിലൊന്നായിരുന്നു പ്രസാര്‍ ഭാരതി. 6.85 കോടിയാണ് വര്‍ഷത്തില്‍ പ്രസാര്‍ ഭാരതിയില്‍ നിന്ന് പിടിഐക്ക് ലഭിച്ചിരുന്നത്.
- TAGS:
- Prasar Bharati
- PTI