Top

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു; ലക്ഷ്യം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതായി സൂചന. അഞ്ചുസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കുന്നതിന്റെ പാശ്ചാത്തലത്തിലാണ് പ്രശാന്ത് കിഷോറിന്റെ പുതിയ രാഷ്ടീയ നീക്കം. കഴിഞ്ഞയാഴ്ച മാത്രം കിഷോര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചുരുങ്ങിയത് മൂന്നുതവണ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമേറ്റെടുത്താണ് കിഷോറിന്റെ രാഹുലുമായുള്ള അടിക്കടിയുള്ള കൂടിക്കാഴ്ച്ചകളെന്ന് വിലയിരുത്തപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണി, അംബിക സോണി, കെസി വേണുഗോപാല്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ കിഷോറുമായുള്ള ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ തയ്യാറായില്ല.

31 July 2021 3:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നു; ലക്ഷ്യം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്
X

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതായി സൂചന. അഞ്ചുസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കുന്നതിന്റെ പാശ്ചാത്തലത്തിലാണ് പ്രശാന്ത് കിഷോറിന്റെ പുതിയ രാഷ്ടീയ നീക്കം. കഴിഞ്ഞയാഴ്ച മാത്രം കിഷോര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചുരുങ്ങിയത് മൂന്നുതവണ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യമേറ്റെടുത്താണ് കിഷോറിന്റെ രാഹുലുമായുള്ള അടിക്കടിയുള്ള കൂടിക്കാഴ്ച്ചകളെന്ന് വിലയിരുത്തപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണി, അംബിക സോണി, കെസി വേണുഗോപാല്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ കിഷോറുമായുള്ള ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ തയ്യാറായില്ല.

അതേ സമയം പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം സംബന്ധിച്ച് വ്യത്യസ്ത നിലപാടാണ് പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. കിഷോറിനെ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ കിഷോറിന്റെ നിലപാടുകള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ക്കുന്നുമുണ്ട്. 2017ലെ യുപി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി അവസാനഘട്ടത്തില്‍ ചില നീക്കുപോക്കുകള്‍ കിഷോര്‍ ഉണ്ടാക്കിയതാണ് കോണ്‍ഗ്രസിനെ പ്രതീക്ഷിച്ചതിലും പിന്നിലേക്ക് നയിച്ചതെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. 2017ല്‍ രാഹുലിന്റെ കിസാന്‍ യാത്ര യുപിയില്‍ ഉണ്ടാക്കിയ അനുകൂല അന്തരീക്ഷം കൂടി തകര്‍ക്കുന്നതായിരുന്നു കിഷോറിന്റെ അന്നത്തെ പ്രവര്‍ത്തനമെന്നും ഇവര്‍ വിമര്‍ശിക്കുന്നു. കിഷോറിന്റെ എകപക്ഷീയമായ പ്രവര്‍ത്തന രീതിയും പല കോണ്‍ഗ്രസ് നേതാക്കളിലും അതൃപ്തിയ്ക്ക് കാരണമാകുന്നുണ്ട്.

നേരത്തേ സോണിയാ ഗന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കിഷോര്‍ സംസാരിച്ചിരുന്നു. ഗാന്ധി കടുംബവുമായി നടത്തുന്ന കൂടിക്കാഴ്ച്ചകള്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ നീങ്ങുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. അതേസമയം കോണ്‍ഗ്രസിലേക്ക് പ്രശാന്ത് കിഷോറിന്റെ പ്രവേശനം സംബന്ധിച്ച അവസാനം തീരുമാനം രാഹുലിന്റേതാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

Next Story