Top

‘ഗ്രെറ്റ തുന്‍ബെര്‍ഗ് മാറി നില്‍ക്കു, ഇവിടെ കങ്കണയുണ്ട്’; ഓക്സിജന്‍ പ്ലാന്റ് പരാമര്‍ശത്തില്‍ പ്രശാന്ത് ഭൂഷന്‍

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകവെ ബോളിവുഡ് താരം കങ്കണ റണാവത്ത് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. നിരവധി പേര്‍ കങ്കണയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനും കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തിനാണ് ഗ്രെറ്റ തുന്‍ബെര്‍ഗ് കങ്കണയുള്ളപ്പോള്‍. കങ്കണയുടെ പ്രകൃതിയെ കുറിച്ചുള്ള പാടവത്തിന് നോബല്‍ പുരസ്‌കാരം ലഭിക്കേണ്ടതാണെന്നും പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു. ‘പരിസ്ഥിതി വിഷയത്തില്‍ കങ്കണയ്ക്ക് നോബല്‍ പുരസ്‌കാരം നല്‍കണം. മാറി നില്‍ക്കു ഗ്രെറ്റ തുന്‍ബര്‍ഗ്. ഇവിടെ […]

3 May 2021 8:57 PM GMT
ഫിൽമി റിപ്പോർട്ടർ

‘ഗ്രെറ്റ തുന്‍ബെര്‍ഗ് മാറി നില്‍ക്കു, ഇവിടെ കങ്കണയുണ്ട്’; ഓക്സിജന്‍ പ്ലാന്റ് പരാമര്‍ശത്തില്‍ പ്രശാന്ത് ഭൂഷന്‍
X

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകവെ ബോളിവുഡ് താരം കങ്കണ റണാവത്ത് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. നിരവധി പേര്‍ കങ്കണയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനും കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തിനാണ് ഗ്രെറ്റ തുന്‍ബെര്‍ഗ് കങ്കണയുള്ളപ്പോള്‍. കങ്കണയുടെ പ്രകൃതിയെ കുറിച്ചുള്ള പാടവത്തിന് നോബല്‍ പുരസ്‌കാരം ലഭിക്കേണ്ടതാണെന്നും പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു.

‘പരിസ്ഥിതി വിഷയത്തില്‍ കങ്കണയ്ക്ക് നോബല്‍ പുരസ്‌കാരം നല്‍കണം. മാറി നില്‍ക്കു ഗ്രെറ്റ തുന്‍ബര്‍ഗ്. ഇവിടെ കങ്കണയുണ്ട്’

പ്രശാന്ത് ഭൂഷന്‍

എല്ലാവരും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും കങ്കണ പറഞ്ഞു. ഇതിനാല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. ഒപ്പം ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യര്‍ ഇല്ലാതാവുന്നതില്‍ പ്രശ്നമില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്നാണ് എല്ലാവരും വിമര്‍ശനവുമായെത്തിയത്. ട്വറ്ററില്‍ കങ്കണ നിലവില്‍ ട്രെന്റിങ്ങാണ്.

‘ ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്,’ കങ്കണ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല. അതേസമയം കൊവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടനടി പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

മറ്റ് ബോളിവുഡ് താരങ്ങള്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കല്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ കങ്കണ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Next Story