Top

കൊല്ലം മേയറായി പ്രസന്ന ഏണസ്റ്റ്; ബിജെപിയുടെ ഒരുവോട്ട് അസാധു, എസ്ഡിപിഐ വോട്ട് ചെയ്തില്ല

കൊല്ലം കോര്‍പറേഷന്‍ മേയാറായി പ്രസന്ന ഏണസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പ്രസന്ന മേയറാകുന്നത്. 2010 മുതല്‍ 2014 വരെ പ്രസന്ന കൊല്ലം മേയറായിരുന്നു. സിപിഐഎം ജില്ലാകമ്മിറ്റിയംഗമാണ് പ്രസന്ന ഏണസ്റ്റ്. ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്. താമരക്കുളം ഡിവിഷനില്‍ നിന്ന് പ്രസന്ന വിജയിക്കുന്നത് രണ്ടാം തവണയാണ്. കൊല്ലം കോര്‍പറേഷനില്‍ 55 ഡിവിഷനുകളാണുള്ളത്. എല്‍ഡിഎഫ്-39, യുഡിഎഫ്-9, ബിജെപി ആറ്, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രസന്ന ഏണസ്റ്റിന് 39 വോട്ട് ലഭിച്ചു. യുഡിഎഫിലെ ശ്രീദേവിയമ്മ 9 വോട്ട് […]

28 Dec 2020 5:11 AM GMT

കൊല്ലം മേയറായി പ്രസന്ന ഏണസ്റ്റ്; ബിജെപിയുടെ ഒരുവോട്ട് അസാധു, എസ്ഡിപിഐ വോട്ട് ചെയ്തില്ല
X

കൊല്ലം കോര്‍പറേഷന്‍ മേയാറായി പ്രസന്ന ഏണസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പ്രസന്ന മേയറാകുന്നത്. 2010 മുതല്‍ 2014 വരെ പ്രസന്ന കൊല്ലം മേയറായിരുന്നു. സിപിഐഎം ജില്ലാകമ്മിറ്റിയംഗമാണ് പ്രസന്ന ഏണസ്റ്റ്. ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്. താമരക്കുളം ഡിവിഷനില്‍ നിന്ന് പ്രസന്ന വിജയിക്കുന്നത് രണ്ടാം തവണയാണ്.

കൊല്ലം കോര്‍പറേഷനില്‍ 55 ഡിവിഷനുകളാണുള്ളത്. എല്‍ഡിഎഫ്-39, യുഡിഎഫ്-9, ബിജെപി ആറ്, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രസന്ന ഏണസ്റ്റിന് 39 വോട്ട് ലഭിച്ചു. യുഡിഎഫിലെ ശ്രീദേവിയമ്മ 9 വോട്ട് നേടി. ബിജെപിയിലെ ബി ഷൈലജയ്ക്ക് അഞ്ചു വോട്ട് ലഭിച്ചു. ബിജെപി അംഗമായ സജിതാ ആനന്ദിന്റെ വോട്ട് അസാധുവായി. എസ്ഡിപിഐ അംഗമായ കൃഷ്‌ണേന്ദു ഹാജരായെങ്കിലും വോട്ട് ചെയ്തില്ല.

അതേസമയം, കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി യുഡിഎഫിലെ അഡ്വ. ടി ഒ മോഹനനെ തെരഞ്ഞടുത്തു. ടി ഒ മോഹനന് 33 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ സുകന്യക്ക് 19 വോട്ട് ലഭിച്ചു. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 34 സീറ്റാണ്. എല്‍ഡിഎഫിന് 19. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനും ഒരു സീറ്റില്‍ ബിജെപിയുമാണ് ജയിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫിന് ഒരാള്‍ക്ക് വൈകിയതിനാല്‍ വോട്ട് ചെയ്യാനായില്ല. വിമതന്‍ യുഡിഎഫിന് വോട്ട് ചെയ്തു. ബിജെപി മാറിനിന്നു.

ഇതിനിടെ, ഡപ്യൂട്ടി മേയറെ തെരഞ്ഞെടുത്തതിനെ ചൊല്ലി ലീഗിനുളളില്‍ പ്രതിഷേധം ഉയര്‍ന്നു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെയും ജില്ലാ ജനറല്‍ സെക്രട്ടറിയെയും ഒരു സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി റാഷിദിന്റെ നേതൃത്വത്തിലുളള നാലംഗ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. താണ വാര്‍ഡില്‍ നിന്നും വിജയിച്ച കെ.ഷബീനയെ ഡപ്യൂട്ടി മേയറാക്കാനുളള ലീഗ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. ലീഗ് അംഗം ഷമീമയെ തഴഞ്ഞ് കെ.ഷബീനയെ ഡപ്യൂട്ടി മേയറാക്കാനുളള തീരുമാനം തിരുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇവരെ സ്ഥലത്ത് നിന്നും നീക്കിയത്. എന്നാല്‍ ഷബീനയെ ഡപ്യൂട്ടി മേയറാക്കാനുളള തീരുമാനം ഐക്യകണ്‌ഠേനയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്കെതിരെ പിന്നീട് നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.

കോര്‍പറേഷനുകളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചത് കണ്ണൂരില്‍ മാത്രമാണ്. മേയറെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മേയറെ തീരുമാനിച്ചത്.

Next Story