Top

പ്രസന്ന ഏണസ്റ്റ് കൊല്ലം മേയറാകും; സിപിഐഎം തീരുമാനിച്ചു, പ്രഖ്യാപനം നാളെ

കൊല്ലം: പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പ്പറേഷന്‍ മേയറാവും. നാലാം തവണയും പ്രസന്ന തന്നെ മേയറാവട്ടെ എന്ന് സിപിഐഎമ്മില്‍ ധാരണയായി. നാളെ പ്രഖ്യാപനം നടത്തും. മേയര്‍ പദവി സിപിഐക്ക് വീതം വെക്കുന്നതിലും നാളെ തീരുമാനമെടുക്കും. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന പ്രസന്ന എസ്എഫ്‌ഐ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളജ് വൈസ് ചെയര്‍പേഴ്‌സണ്‍, 87 മുതല്‍ 91 വരെ സാക്ഷരതാ ഇന്‍സ്ട്രക്റ്റര്‍ തുടങ്ങിയ നിലകളിലും പ്രസന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000ല്‍ കോര്‍പ്പറേഷന്‍ ആദ്യ കൗണ്‍സിലില്‍ പട്ടത്താനം […]

26 Dec 2020 3:33 AM GMT

പ്രസന്ന ഏണസ്റ്റ് കൊല്ലം മേയറാകും; സിപിഐഎം തീരുമാനിച്ചു, പ്രഖ്യാപനം നാളെ
X

കൊല്ലം: പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പ്പറേഷന്‍ മേയറാവും. നാലാം തവണയും പ്രസന്ന തന്നെ മേയറാവട്ടെ എന്ന് സിപിഐഎമ്മില്‍ ധാരണയായി. നാളെ പ്രഖ്യാപനം നടത്തും.

മേയര്‍ പദവി സിപിഐക്ക് വീതം വെക്കുന്നതിലും നാളെ തീരുമാനമെടുക്കും. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന പ്രസന്ന എസ്എഫ്‌ഐ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായിരുന്നു.

കൊല്ലം ഫാത്തിമ മാതാ കോളജ് വൈസ് ചെയര്‍പേഴ്‌സണ്‍, 87 മുതല്‍ 91 വരെ സാക്ഷരതാ ഇന്‍സ്ട്രക്റ്റര്‍ തുടങ്ങിയ നിലകളിലും പ്രസന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000ല്‍ കോര്‍പ്പറേഷന്‍ ആദ്യ കൗണ്‍സിലില്‍ പട്ടത്താനം ഡിവിഷനില്‍ നിന്നും 2005 ല്‍ മുണ്ടയ്ക്കല്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

കൊല്ലം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവും പങ്കുവെക്കും. സിപിഐക്കാണ് ഒരു ടേമില്‍ അദ്ധ്യക്ഷ സ്ഥാനം നല്‍കും.

21കാരിയായ ആര്യയെ തിരുവനന്തപുരം മേയറായി സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. മകളുടെ പ്രവര്‍ത്തനത്തില്‍ ഏറെ പതീക്ഷയുണ്ടെന്ന് പിതാവ് രാജന്ദ്രനും പറഞ്ഞു.

തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്. നഗരത്തില്‍ യുവ മേയര്‍ വരുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

Next Story