Top

‘ആളുകള്‍ എണീറ്റ് ടിവി തുറക്കുന്ന സമയത്ത് ഒരാളുടെ മെക്കിട്ടുകയറുന്ന നിലയില്‍ പെരുമാറാന്‍ ഞാന്‍ ശീലിച്ചിട്ടില്ല’; വിന്‍സെന്റ് സേവ്യര്‍ വിവാദത്തില്‍ പ്രമോദ് രാമന്‍

ക്യാപിറ്റോളിലെ കലാപത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ മലയാളി വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കല്‍ മലയാള മനോരമ ചാനലിലെ ‘പുലര്‍വേള’ പരിപാടിയില്‍ എത്തിയപ്പോള്‍ വിമര്‍ശനം ഉന്നയിച്ചില്ല എന്നാരോപണത്തില്‍ പ്രതികരിച്ച് പരിപാടിയുടെ അവതാരകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്‍. തന്നെ അക്രമിയെന്നും കലാപകാരിയെന്നും വിളിക്കരുത്, ഒരു സമരത്തില്‍ പങ്കെടുക്കാനാണ് താന്‍ പോയതെന്ന് വിന്‍സെന്റ് ആവശ്യപ്പെടുന്നത്. അയാള്‍ അക്രമത്തില്‍ പങ്കെടുത്തു എന്നതിന് തന്റെ കയ്യില്‍ തെളിവില്ല താനും. പക്ഷെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആയിരുന്നല്ലോ ആ സമരം എന്ന നിലയ്ക്കാണ് പിന്നീട് ചോദ്യങ്ങള്‍ […]

9 Jan 2021 11:22 PM GMT

‘ആളുകള്‍ എണീറ്റ് ടിവി തുറക്കുന്ന സമയത്ത് ഒരാളുടെ മെക്കിട്ടുകയറുന്ന നിലയില്‍ പെരുമാറാന്‍ ഞാന്‍ ശീലിച്ചിട്ടില്ല’; വിന്‍സെന്റ് സേവ്യര്‍ വിവാദത്തില്‍ പ്രമോദ് രാമന്‍
X

ക്യാപിറ്റോളിലെ കലാപത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ മലയാളി വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കല്‍ മലയാള മനോരമ ചാനലിലെ ‘പുലര്‍വേള’ പരിപാടിയില്‍ എത്തിയപ്പോള്‍ വിമര്‍ശനം ഉന്നയിച്ചില്ല എന്നാരോപണത്തില്‍ പ്രതികരിച്ച് പരിപാടിയുടെ അവതാരകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്‍. തന്നെ അക്രമിയെന്നും കലാപകാരിയെന്നും വിളിക്കരുത്, ഒരു സമരത്തില്‍ പങ്കെടുക്കാനാണ് താന്‍ പോയതെന്ന് വിന്‍സെന്റ് ആവശ്യപ്പെടുന്നത്. അയാള്‍ അക്രമത്തില്‍ പങ്കെടുത്തു എന്നതിന് തന്റെ കയ്യില്‍ തെളിവില്ല താനും. പക്ഷെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആയിരുന്നല്ലോ ആ സമരം എന്ന നിലയ്ക്കാണ് പിന്നീട് ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നും പ്രമോദ് രാമന്‍ പറഞ്ഞു.

പ്രമോദ് രാമന്റെ വിശദീകരണം വായിക്കാം

‘വിൻസെന്റ്‌ സേവ്യറോട് മാന്യമായി കാര്യങ്ങൾ ചോദിച്ചതിന് എന്റെയും മനോരമയുടെയും പല തലമുറകളെ ആക്ഷേപിച്ചു കഴിഞ്ഞെങ്കിൽ ചില കാര്യങ്ങൾ പറഞ്ഞോട്ടെ.മാധ്യമവിമർശനം ഈ സമൂഹത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ് എന്ന നിലപാടുള്ള ആളാണ് ഞാൻ. എന്റെ കാര്യത്തിൽ ആയാലും അതിൽ മാറ്റമില്ല.

പല ടെലിവിഷൻ പരിപാടികളിലും കണ്ടിട്ടുണ്ടെങ്കിലും വിൻസെന്റിനെ പുലർവേളയിൽ എടുത്തത് ക്യാപിറ്റോൾ അക്രമത്തിൽ പങ്കെടുത്ത ആളെന്ന നിലയിലാണ്. ഇന്ത്യൻ പതാക പിടിച്ച ഒരാൾ അവിടെയുണ്ടായെന്നും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ കാണുകയും ചെയ്തു. എന്നാൽ ഇതാ, ആ ആൾ എന്ന നിലയിൽ അയാളെ കാണിച്ചുകൊടുക്കാമല്ലോ എന്നതായിരുന്നുപ്ലാൻ. എന്റെയല്ല, ആ സമയത്തെ ന്യൂസ് റൂമിന്റെ പ്ലാൻ. അതു പറഞ്ഞുകൊണ്ട് അയാളെ introduce ചെയ്തപ്പോൾ ആണ് എന്നെ അക്രമിയെന്നും കലാപകാരിയെന്നും വിളിക്കരുത്, ഒരു സമരത്തിൽ പങ്കെടുക്കാനാണ് താൻ പോയതെന്ന് വിൻസെന്റ് ആവശ്യപ്പെടുന്നത്. അയാൾ അക്രമത്തിൽ പങ്കെടുത്തു എന്നതിന് എന്റെ കയ്യിൽ തെളിവില്ല താനും. പക്ഷെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ആയിരുന്നല്ലോ ആ സമരം എന്ന നിലയ്ക്കാണ് പിന്നീട് ചോദ്യങ്ങൾ ഉന്നയിച്ചത്.

ഒരുപക്ഷേ ആ interview വിൽ ഉന്നയിക്കപ്പെടേണ്ട ചോദ്യങ്ങൾ വേറെയും ഉണ്ട്. അദ്ദേഹം പറഞ്ഞ പച്ചനുണകൾ ഖണ്ഡിക്കണമായിരുന്നു എന്നൊക്കെ എനിക്കും പിന്നീട് തോന്നി. ഇന്ത്യൻ പതാക വീശിയത് ഒരു അക്രമം തന്നെ എന്ന നിലയ്ക്ക് കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നതും ശരിയാണ്. പക്ഷെ ‘പുലർവേള’യിൽ ഫോക്കസ് അയാളെ മുന്നിൽ കൊണ്ടുവരിക എന്നതിനായിരുന്നു. പിന്നെ ആളുകൾ എണീറ്റ് ടിവി തുറക്കുന്ന സമയത്ത് ഒരാളുടെ മെക്കിട്ടുകയറുന്ന നിലയിൽ പെരുമാറാൻ ഞാൻ ശീലിച്ചിട്ടില്ല. ‘പുലർവേള’യിൽ അങ്ങനെ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. (ചിരിച്ചുകൊണ്ട് ചോദിച്ചു എന്നതാണ് പരാതിയെങ്കിൽ അത് പോക്കറ്റിൽ തന്നെ ഇരിക്കട്ടെ. പുറത്തെടുക്കണ്ട.)പിന്നെ കാണുന്ന എല്ലാവർക്കും അദ്ദേഹം പറയുന്നതിന്റെ പൊള്ളത്തരം മനസിലാക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ. സുവ്യക്തമായ കാര്യത്തിൽ ഞങ്ങൾ അവതാരകർ അലറിവിളിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരർത്ഥത്തിൽ ചിരിവന്നതുപോലും ആ മനുഷ്യൻ പറയുന്നത് കേട്ടിട്ടാണ്. താങ്കൾ പറയുന്നതിലൂടെ സംഭവത്തിന്റെ മറുവശം കൂടി വ്യക്തമായി എന്ന് conclude ചെയ്തതും ബോധപൂർവമാണ്. ആർക്കാണ് അത് വ്യക്തമാകാത്തത്? ☺️ഇതെല്ലാം വസ്തുതകൾ. പക്ഷെ വിമർശനം കടുകയറിയാൽ ഇതൊന്നും വിഷയമല്ലല്ലോ.

Lishar p യെ പോലെ ചിലർ കാര്യം വച്ച് സംസാരിച്ചതിൽ നന്ദിയുണ്ട്. മറ്റ്‌ ഒട്ടേറെ പേർ തെറി പറയാൻ തങ്ങൾക്കുള്ള പദസമ്പത്ത് എനിക്കെതിരെ ഉപയോഗിച്ചു. അവരോടും പരാതിയില്ല. എന്നാലും നമുക്ക് മധ്യമവിമർശനത്തിന് നല്ല മാതൃകകൾ ആണ് വേണ്ടത്. ബഷീർ വള്ളിക്കുന്നും ശ്രീചിത്രനും ഒക്കെ ഒന്ന് ശ്രമിച്ചാൽ അതിന് കഴിയും. നല്ല മലയാളം എഴുതി ശീലിക്കണം ആദ്യം. പശ്‌ചാത്തലത്തിൽ എന്ത് നടന്നുവെന്ന് നോക്കാതെ കൈയിൽ കിട്ടുന്നവനെ കയ്യടിക്കു വേണ്ടി ഞെരിക്കുന്നത് ഫാസിസ്റ്റുകളുടെ സ്ഥിരം പരിപാടിയാണെന്നേ. അതിൽ പെട്ടുപോകാതെ, കുറച്ച് സ്ഥിരബോധത്തോടെ വിമർശിക്കൂ. ഇല്ലെങ്കിൽ ബോറാ’.

Next Story

Popular Stories