Top

‘എവിടെയാണ് കെ. കെ. രമക്കെതിരായ ആക്രമണം? എവിടെയാണ് രാജേഷ് അഹങ്കാരിയായി പെരുമാറിയത്? ; സ്പീക്കര്‍ക്കെതിരെ നടക്കുന്നത് ഹീനമായ പ്രചാരണമെന്ന് പ്രമോദ് പുഴങ്കര

നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകര എംഎല്‍എ കെകെ രമ ഭര്‍ത്താവും ആര്‍എംപി നേതാവുമായ ടിപി ചന്ദ്രശേഖന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എംബി രാജേഷിനെതിരെ അനാവശ്യ ആക്ഷേപം നടക്കുന്നെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ പ്രമേദ് പുഴങ്കര. ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് എംബി രാജേഷ് പറഞ്ഞിരുന്നു. പിന്നാലെ ഇത് ഗുരുതര ചട്ടലംഘനമല്ലെന്നും ബാഡ്ജ് ധരിച്ചെത്തിയത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ സ്പീക്കര്‍ എംഎല്‍എക്ക് താക്കീത് ചെയ്യുമെന്നും നിയമ സഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംബി രാജേഷിനെതിരെ ആക്ഷേപമുയര്‍ന്നത്. […]

31 May 2021 3:46 AM GMT
പ്രമോദ് പുഴങ്കര

‘എവിടെയാണ് കെ. കെ. രമക്കെതിരായ ആക്രമണം? എവിടെയാണ് രാജേഷ് അഹങ്കാരിയായി പെരുമാറിയത്? ; സ്പീക്കര്‍ക്കെതിരെ നടക്കുന്നത് ഹീനമായ പ്രചാരണമെന്ന് പ്രമോദ് പുഴങ്കര
X

നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകര എംഎല്‍എ കെകെ രമ ഭര്‍ത്താവും ആര്‍എംപി നേതാവുമായ ടിപി ചന്ദ്രശേഖന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എംബി രാജേഷിനെതിരെ അനാവശ്യ ആക്ഷേപം നടക്കുന്നെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ പ്രമേദ് പുഴങ്കര. ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് എംബി രാജേഷ് പറഞ്ഞിരുന്നു. പിന്നാലെ ഇത് ഗുരുതര ചട്ടലംഘനമല്ലെന്നും ബാഡ്ജ് ധരിച്ചെത്തിയത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ സ്പീക്കര്‍ എംഎല്‍എക്ക് താക്കീത് ചെയ്യുമെന്നും നിയമ സഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംബി രാജേഷിനെതിരെ ആക്ഷേപമുയര്‍ന്നത്. എന്നാല്‍ ഒരു വിഷയം എത്ര വ്യാജമായി സൃഷ്ടിക്കാമെന്നും അതിനെ എങ്ങനെയൊക്കെ പ്രചരിപ്പിക്കാമെന്നുമുള്ളതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണ് എംബി രാജേഷിനെതിരെ നടക്കുന്നതെന്ന് പ്രമോദ് പുഴങ്കര പറയുന്നു.

പ്രമോദ് പുഴങ്കരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,

ഒരു വിഷയം എത്ര വ്യാജമായി സൃഷ്ടിക്കാമെന്നും അതിനെ എങ്ങനെയൊക്കെ പ്രചരിപ്പിക്കാമെന്നുമുള്ളതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണ് വടകര എം എല്‍ എ കെ.കെ. രമയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു നടക്കുന്നത്. നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് എന്തോ കടുത്ത മനുഷ്യത്വ വിരുദ്ധതയും രാഷ്ട്രീയ പകപോക്കലും നടത്തി എന്ന മട്ടിലാണ് പ്രചാരണം. അതിവൈകാരികതയുടെ മേമ്പൊടിയുമായി തുടര്‍ച്ചയായി പറയുന്നതോടെ അതിനെക്കുറിച്ചു പറയുന്നതെല്ലാം സത്യമല്ലാതെ മറ്റെന്ത് എന്ന് തോന്നണം എന്നാണ് ലക്ഷ്യം.
എം എല്‍ എ -മാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് അവരുടെ സാരിയില്‍ ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ഒരു ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു. നിയമസഭയില്‍ ബാഡ്ജ് ധരിച്ചുവരാന്‍ പാടില്ല എന്ന ചട്ടമുണ്ടെന്നും അതുകൊണ്ട് അവരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും കാണിച്ച് ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ (അയാള്‍ സി പി എം കാരനോ ഇടതുപക്ഷ എം എല്‍ എ -യോ ഒന്നുമല്ല) പരാതി നല്‍കുന്നു. ഈ പരാതി സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, നിയമസഭയില്‍ അത്തരത്തില്‍ പ്രദര്‍ശനങ്ങള്‍ പാടില്ല എന്നാണ് ചട്ടമെന്നു രാജേഷ് പറഞ്ഞു. തുടര്‍ന്ന് പരാതിയിലെ നടപടിയെ സംബന്ധിച്ച ചോദ്യത്തിന് പരാതി പരിശോധിക്കും എന്നും സ്പീക്കര്‍ മറുപടി നല്‍കുന്നു. ശേഷം, ഇക്കാര്യത്തില്‍ തുടര്‍നടപടിയൊന്നും എടുക്കേണ്ടതില്ല എന്ന് സ്പീക്കര്‍ തീരുമാനിച്ചു എന്നാണറിയുന്നത്.

ഈ മറുപടിയില്‍ എവിടെയാണ് മനുഷ്യത്വ വിരുദ്ധത? എവിടെയാണ് കെ. കെ. രമക്കെതിരായ ആക്രമണം? എവിടെയാണ് രാജേഷ് അഹങ്കാരിയായി പെരുമാറിയത്? പാര്‍ലമെന്റിലും നിയമസഭയിലുമൊക്കെ പോസ്റ്ററുകള്‍, ബാഡ്ജുകള്‍, കൊടി തുടങ്ങിയവയൊന്നും കൊണ്ടുവരാന്‍ പാടില്ല എന്ന് ചട്ടമുണ്ട്. അതുപോലെ നിരവധി ചട്ടങ്ങള്‍ സഭകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അതു സംബന്ധിച്ച ഒരു പരാതി വന്നാല്‍ പരാതിക്കാരനെ ശിക്ഷിക്കാന്‍ വകുപ്പില്ലല്ലോ. സത്യപ്രതിജ്ഞ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. സഗൗരവമോ ദൈവനാമത്തിലോ ആണ് സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. അങ്ങനെയല്ലാതെ ചെയ്ത സത്യപ്രതിജ്ഞകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോടതി കയറിയിട്ടുണ്ട്. സത്യപ്രതിജ്ഞയും സഭാ നടപടികള്‍ക്കിടെ ഉണ്ടാകുന്ന ചട്ടലംഘനങ്ങളും ഒരേ രീതിയിലല്ല കോടതികളും കാണാറുള്ളത്.

ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യം യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ തടസപ്പെടുത്തുന്നതാണ്. അത് ചട്ട ലംഘനമല്ലേ എന്നാണ് ചോദ്യം. ആണ്, ചട്ടലംഘനമാണ്. അന്നങ്ങനെ കാണിച്ചതുകൊണ്ട് ഇപ്പോള്‍ എല്ലാവര്‍ക്കും സഭയുടെ മേശപ്പുറത്ത് കയറാമെന്ന് സ്പീക്കര്‍ക്ക് ഉത്തരവിടാന്‍ കഴിയില്ല. സഭയുടെ നടുത്തളത്തില്‍ ഇറങ്ങരുത്, മുദ്രാവാക്യം വിളിക്കരുത്, സഭാ നടപടികള്‍ക്ക് വേണ്ടതല്ലാത്ത ഒന്നുംതന്നെ സഭയില്‍ കൊണ്ടുവരാനോ വായിക്കാനോ പാടില്ല, ഒരംഗം സംസാരിക്കുമ്പോള്‍ തടസപ്പെടുത്തരുത്, സ്പീക്കറുടെ അനുമതിയില്ലാതെ സംസാരിക്കരുത് എന്നിങ്ങനെ നിരവധിയായ ചട്ടങ്ങള്‍ സഭാ നടത്തിപ്പിനായുണ്ട്. പാര്‍ലമെന്റ് നടപടിക്രമങ്ങളിലൊക്കെയും ഇതുണ്ട്. ഇതൊക്കെ എത്രയോ തവണ നിരന്തരമായി ലംഘിക്കപ്പെടുന്നവയുമാണ്. എന്നാല്‍ അതിനൊക്കെ ഉപയോഗം മൂലം സാധുതയുണ്ട് എന്ന് പറയാന്‍ സ്പീക്കര്‍ക്കാവില്ല. അതുകൊണ്ട് ചട്ടം ലംഘിക്കാനേ കഴിയൂ ലംഘനം ചട്ടമാക്കാന്‍ കഴിയില്ല.
ഇനി രാജേഷ് പറഞ്ഞത് നോക്കിയാല്‍ ഈ പരാതി പരിശോധിക്കും എന്ന് ചോദ്യത്തിന് മറുപടിയായി പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അല്ലാതെ മറ്റെന്താണ് പറയേണ്ടത്? വാസ്തവത്തില്‍ മാധ്യമശ്രദ്ധയും പൊതുശ്രദ്ധയും പിടിച്ചുപറ്റാന്‍ വേണ്ടി നിലവാരമില്ലാത്ത രാഷ്ട്രീയ നാടകം കളിക്കുകയാണ് നിയമസഭയില്‍ ആക്രമിച്ചു എന്ന മട്ടില്‍ ചെയ്യുന്നത്.
വി.ടി. ബല്‍റാമിനെ തോല്‍പ്പിച്ചാണ് രാജേഷ് നിയമസഭയിലെത്തിയത് എന്ന കാര്യത്തില്‍ ദേഷ്യവും സങ്കടവുമുള്ള പലരുമുണ്ട്. അതിന് വേറെ നിവൃത്തിയൊന്നുമില്ല. കെ. കെ. രമയും അവരുടെ പാര്‍ട്ടിയും യു ഡി എഫിനൊപ്പമാണ് മത്സരിച്ചതും ജയിച്ചതും. യു ഡി എഫ് സര്‍ക്കാരുണ്ടാക്കാനായിരുന്നു ആര്‍ എം പി വോട്ടു ചോദിച്ചതും. എന്തുകൊണ്ട് യു ഡി എഫ് അധികാരത്തിലെത്തരുത് എന്നും ഇടതുമുന്നണി ജയിക്കണമെന്നും വാദിച്ചവര്‍ക്കും ആ രാഷ്ട്രീയം പറഞ്ഞവര്‍ക്കും ആര്‍ എം പിയെ രാഷ്ട്രീയമായി എതിര്‍ക്കാനുള്ള അവകാശവുമുണ്ട്. അതിനെ കേവല വൈകാരികതയുടെ പ്രകടനം കൊണ്ടല്ല നേരിടേണ്ടത്.

കെ. കെ. രമയ്ക്ക് നേരെ സ്ത്രീ രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ നിരവധിയാണ് എന്നത് വസ്തുതയാണ്. അത് ചെറുക്കപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. രാഷ്ട്രീയ സംവാദങ്ങളില്‍ പരപുച്ഛത്തിലും തങ്ങളുടേതല്ലാത്ത രാഷ്ട്രീയാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയിലും ആര്‍ എം പിക്കാര്‍ ഒട്ടും കുറവല്ല. ശക്തിക്കനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകളുണ്ട് എന്നേയുള്ളു.

ഇനി എല്ലാ ദിവസവും ഇത്തരത്തിലൊരു ബാഡ്ജ് ധരിച്ചു സഭയിലെത്താമോ എന്നാണെങ്കില്‍ പാടില്ല എന്നാണ് സഭാ ചട്ടം പറയുന്നത്. അതൊരു നിയമത്തിന്റെ യുക്തിയുടെ കാര്യമാണ്. എല്ലാ ദിവസവും മേശപ്പുറത്തുകയറുകയും സ്പീക്കറുടെ കസേര മറിച്ചിടുകയും ചെയ്താല്‍ പിന്നെ സഭയില്ല. അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് ചട്ടലംഘനമായി കാണുന്നത്. ചട്ടലംഘനത്തിനു കാരണങ്ങളുണ്ട് എന്ന് നിങ്ങള്‍ക്ക് രാഷ്ട്രീയമായി പറയാം. ഒരു നിയമത്തിന്റെ യുക്തി പരിശോധിക്കുന്നത് അതെന്തിനാണ് ഉണ്ടാക്കിയത് എന്ന് വെച്ചാണ്.
ഒരു വിഷയത്തിലെ പരാതി പരിശോധിക്കാം എന്ന് സൗമ്യമായി പറഞ്ഞതാണ് രാജേഷിനു നേരെയുള്ള ഈ ഹാലിളക്കത്തിന്റെ കാരണമെങ്കില്‍ അത് നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ നേര്‍ക്കാഴ്ചയാണ്.

Popular

    Next Story