‘കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോ?’; വനിതാകമ്മീഷൻ പിരിച്ചുവിടണമെന്ന് പ്രമീളദേവി
തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷൻ പിരിച്ചുവിടണമെന്ന് മുൻ കേന്ദ്ര വനിതാകമ്മീഷൻ അംഗവും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമായ ഡോ. പ്രമീളദേവി. സ്ത്രീവിരുദ്ധമായ സമീപനവും നിലപാടുമുള്ള എം സി ജോസഫൈൻ വനിതാകമ്മീഷൻ അദ്ധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രമീളദേവി പറഞ്ഞു. ‘ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങൾ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മീഷൻ അദ്ധ്യക്ഷ സ്ത്രീത്വത്തെ മുഴുവൻ അപമാനിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കണം. നിരാലംബരായ സ്ത്രീകളാണ് കമ്മീഷൻ മുമ്പാകെ വരുന്നതെന്നിരിക്കെ അവരോട് ഇത്രയും ഹീനമായ വാക്കുകളുപയോഗിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. വനിതാകമ്മീഷന് കൂട്ടു ഉത്തരവാദിത്വമാണെന്നതിനാൽ […]
24 Jun 2021 5:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷൻ പിരിച്ചുവിടണമെന്ന് മുൻ കേന്ദ്ര വനിതാകമ്മീഷൻ അംഗവും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമായ ഡോ. പ്രമീളദേവി. സ്ത്രീവിരുദ്ധമായ സമീപനവും നിലപാടുമുള്ള എം സി ജോസഫൈൻ വനിതാകമ്മീഷൻ അദ്ധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രമീളദേവി പറഞ്ഞു.
‘ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങൾ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മീഷൻ അദ്ധ്യക്ഷ സ്ത്രീത്വത്തെ മുഴുവൻ അപമാനിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കണം. നിരാലംബരായ സ്ത്രീകളാണ് കമ്മീഷൻ മുമ്പാകെ വരുന്നതെന്നിരിക്കെ അവരോട് ഇത്രയും ഹീനമായ വാക്കുകളുപയോഗിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. വനിതാകമ്മീഷന് കൂട്ടു ഉത്തരവാദിത്വമാണെന്നതിനാൽ അംഗങ്ങൾ എല്ലാവരും രാജിവെക്കണം’.
ALSO READ: ‘സീരിയലിലെ ദുഷ്ട കഥാപാത്രമായ ‘അമ്മായിയമ്മയല്ല’, വനിതാ കമ്മീഷനാണ്’; എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം
രാജിവെച്ചില്ലെങ്കിൽ കമ്മീഷനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്ന് പ്രമീള ആവശ്യപ്പെട്ടു. സ്ത്രീയുടെ സുരക്ഷിതത്വവും അഭിമാനകരമായ ജീവിതവും വനിതാകമ്മീഷന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ പീഡനങ്ങളെ ന്യായീകരിക്കുകയാണ് ജോസഫൈൻ. പാർട്ടി സംവിധാനത്തിന് കീഴിലാണ് ഭരണഘടനാ സ്ഥാപനമായ വനിതാകമ്മീഷനെന്നാണ് അവർ പറയുന്നത്. കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോയെന്ന് സർക്കാർ തീരുമാനിക്കണം. ജോസഫൈൻ അന്വേഷിച്ച കേസുകൾ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും പ്രമീളദേവി ആവശ്യപ്പെട്ടു.