Top

കൊവിഡിന് ശേഷം നിവാര്‍; കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായമെത്തിച്ച് പ്രകാശ് രാജ്

ഇപ്പോള്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങൡ നിവാര്‍ കൊടുങ്കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് വീടുകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. പ്രകാശ് രാജ് ഫൗണ്ടേഷന്‍ നിവാര്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

26 Nov 2020 6:11 AM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡിന് ശേഷം നിവാര്‍; കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായമെത്തിച്ച് പ്രകാശ് രാജ്
X

രാജ്യം നേരിട്ട അപ്രതീക്ഷിത ലോക്ക്ഡൗണ്‍ സമയത്ത് നിരവധി ആളുകള്‍ക്ക് സഹായവുമായി നടന്‍ പ്രകാശ് രാജ് മുന്നോട്ട് വന്നിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ വീടുകളിലേക്ക് തിരിച്ച് പോകാനുള്ള എല്ലാ സഹായങ്ങളും പ്രകാശ് രാജ് ചെയ്തിരുന്നു.

ഇപ്പോള്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങൡ നിവാര്‍ കൊടുങ്കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് വീടുകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. പ്രകാശ് രാജ് ഫൗണ്ടേഷന്‍ നിവാര്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

കോവളത്ത് ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവെച്ചു. വേണ്ടവര്‍ക്ക് സഹായം എത്തിക്കാനും, അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും സാധിച്ചു. സഹായം എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.

Next Story