Top

‘ദിഷ രവിയേയും, നൊദീപ് കൗറിനെയും മോചിപ്പിക്കൂ, ഫാസിസത്തിനെതിരെ ശബ്ദം ഉയര്‍ത്തു’; പ്രകാശ് രാജ്

ഗ്രേറ്റ തുന്‍ബര്‍ഗിന് ടൂള്‍ കിറ്റ് നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെയും, ദളിത് ആക്റ്റിവിസ്റ്റ് നൊദീപ് കൗറിനെയും മോചിപ്പിക്കണമെന്ന് നടനും, സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ട്വിറ്ററിലാണ് പ്രകാശ് രാജ് ഇരുവരുടെയും അറസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കര്‍ഷകരെ പിന്തുണയ്ക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് പറഞ്ഞ് ദിഷ രവി കോടതിക്ക് മുമ്പില്‍ വികാരഭരിതയായി എന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താനും പ്രകാശ് രാജ് ട്വീറ്റില്‍ പറയുന്നു. #ReleaseDishaRavi #ReleaseNodeepKaur …. raise […]

15 Feb 2021 12:06 AM GMT
ഫിൽമി റിപ്പോർട്ടർ

‘ദിഷ രവിയേയും, നൊദീപ് കൗറിനെയും മോചിപ്പിക്കൂ, ഫാസിസത്തിനെതിരെ ശബ്ദം ഉയര്‍ത്തു’; പ്രകാശ് രാജ്
X

ഗ്രേറ്റ തുന്‍ബര്‍ഗിന് ടൂള്‍ കിറ്റ് നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെയും, ദളിത് ആക്റ്റിവിസ്റ്റ് നൊദീപ് കൗറിനെയും മോചിപ്പിക്കണമെന്ന് നടനും, സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്.

ട്വിറ്ററിലാണ് പ്രകാശ് രാജ് ഇരുവരുടെയും അറസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കര്‍ഷകരെ പിന്തുണയ്ക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് പറഞ്ഞ് ദിഷ രവി കോടതിക്ക് മുമ്പില്‍ വികാരഭരിതയായി എന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താനും പ്രകാശ് രാജ് ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഗ്രേറ്റ തുന്‍ബര്‍ഗിന് ടൂള്‍ കിറ്റ് നല്‍കിയെന്ന കേസില്‍ ദിഷ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ദിഷയെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ സ്വാധീനിച്ചെന്നും ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി യുവതി സഹകരിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

ഖലിസ്ഥാന്‍ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാന്‍ ദിഷ ശ്രമിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. ഗ്രേറ്റയ്ക്ക് ടൂള്‍ കിറ്റ് നല്‍കിയതും ദിഷയാണ്. സംഭവം പുറത്തുവന്നപ്പോള്‍ ഡോക്യൂമെന്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ടൂള്‍ കിറ്റ് ഉണ്ടാക്കാന്‍ സഹകരിച്ചെന്ന് കണ്ടെത്തിയതായും ഡല്‍ഹി പൊലീസ് പറഞ്ഞു. ഫെബ്രുവരി മൂന്നിന് ദിഷ രവിയാണ് ടൂള്‍ കിറ്റ് എഡിറ്റ് ചെയ്തതെന്നും സംഭവത്തില്‍ നിരവധി പേര്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, ടൂള്‍ കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ദിഷ പട്യാല കോടതിയെ അറിയിച്ചു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ദിഷ രവി പറഞ്ഞു. ദിഷയെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം 23 വയസുള്ള ദളിത് ആക്റ്റിവിസ്റ്റ് നൊദീപ് കൗറിനെ ജനുവരി 12നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അവര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ വേദനം കൂട്ടി തരണമെന്ന ആവശ്യം ഉന്നയിച്ച് 20 പേരുടെ സംഘം സമരം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസുമായി സംഘര്‍ഷം ഉണ്ടാവുകയും നൊദീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകം, മോഷണം, കലാപം സൃഷ്ടിക്കല്‍, നിയമ വിരുദ്ധമായ സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് നൊദീപ് കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു. കര്‍ഷക സമരത്ത കുറിച്ച് നൊദീപ് ചെയ്ത ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തിരുന്നു.

Next Story