Top

‘രാഷ്ട്രീയം നോക്കാതെ കർഷകർക്കൊപ്പം നിൽക്കൂ,അവരെ നമ്മൾ കേൾക്കേണ്ടതുണ്ട്’; കർഷകരെ പിൻതുണച്ച് പ്രകാശ് രാജ്

പ്രകാശ് രാജ് ഇതിനുമുൻപും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

5 Dec 2020 7:38 AM GMT
ഫിൽമി റിപ്പോർട്ടർ

‘രാഷ്ട്രീയം നോക്കാതെ കർഷകർക്കൊപ്പം നിൽക്കൂ,അവരെ നമ്മൾ കേൾക്കേണ്ടതുണ്ട്’;  കർഷകരെ പിൻതുണച്ച് പ്രകാശ് രാജ്
X

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ച് നടൻ പ്രകാശ് രാജ്. രാഷ്ട്രീയം മറന്നു നമ്മൾ എല്ലാവരും കർഷകർക്കൊപ്പം നിൽക്കണമെന്ന് പ്രകാശ് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം വിഷയത്തിൽ പ്രതികരണം നടത്തിയത്.

‘നമ്മുടെ രാഷ്ട്രീയ ചിന്താഗതികൾ പരിഗണിക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കർഷകർക്കൊപ്പം നിൽക്കണം. അവരെ നമ്മൾ കേൾക്കേണ്ടതുണ്ട്. അവരുടെ ക്ഷേമമായിരിക്കണം നമ്മുടെ വിഷയം’, പ്രകാശ് രാജ് ട്വിറ്റ് ചെയ്തു.

പ്രകാശ് രാജ് ഇതിനുമുൻപും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ നിവാര്‍ കൊടുങ്കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായപ്പോൾ പ്രകാശ് രാജ് സഹായവുമായി മുന്നോട്ട് വന്നിരുന്നു. കെജിഎഫ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

അതേസമയം, കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കർഷകരുടെ പ്രകടനം നടക്കുന്നു. രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ കർഷക പ്രധിഷേധമാണിത്.

Next Story