Top

‘ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല, തെരഞ്ഞെടുപ്പ് ജയമാണ് വലുത്’; ഓക്‌സിജന്‍ ക്ഷാമത്തില്‍ ഡല്‍ഹി ഹൈക്കോടതിയോട് പ്രകാശ് രാജ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. നിരവധി രോഗികളാണ് ഓക്‌സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ ശാശ്വതമായ പരിഹാരം കാണാത്ത കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്താണ് സര്‍ക്കാര്‍ ഓക്‌സിജന്‍ പ്രശ്‌നം പരിഹരിക്കാത്തത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇപ്പോഴിതാ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ് ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല വലുത്. മറിച്ച് തെരഞ്ഞെടുപ്പ് മാത്രമാണെന്നാണ് പ്രകാശ് രാജ് […]

21 April 2021 9:35 PM GMT
ഫിൽമി റിപ്പോർട്ടർ

‘ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല, തെരഞ്ഞെടുപ്പ് ജയമാണ് വലുത്’; ഓക്‌സിജന്‍ ക്ഷാമത്തില്‍ ഡല്‍ഹി ഹൈക്കോടതിയോട് പ്രകാശ് രാജ്
X

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. നിരവധി രോഗികളാണ് ഓക്‌സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ ശാശ്വതമായ പരിഹാരം കാണാത്ത കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്താണ് സര്‍ക്കാര്‍ ഓക്‌സിജന്‍ പ്രശ്‌നം പരിഹരിക്കാത്തത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇപ്പോഴിതാ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ് ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

ബിജെപി സര്‍ക്കാരിന് ജനങ്ങളുടെ ജീവനല്ല വലുത്. മറിച്ച് തെരഞ്ഞെടുപ്പ് മാത്രമാണെന്നാണ് പ്രകാശ് രാജ് ഡല്‍ഹി ഹൈക്കോടതിയുടെ പരമാര്‍ശം പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നതിലുള്ള രീതി കണ്ട് ഞെട്ടലിലാണ് എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ പരിഹാരം കാണാത്തതില്‍ നിരവധി പേരാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.

‘ബഹുമാനപ്പെട്ട ഹൈക്കോടതിയോട്, ബിജെപ്പിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനം. തെരഞ്ഞെടുപ്പിലെ വിജയമാണ് അവര്‍ക്ക് വലുത്. യാതൊരു പ്രതീക്ഷയും തരാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്’

പ്രകാശ് രാജ്

അതേസമയം കടുത്ത കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ഏപ്രില്‍ 2020നും ജനുവരി 2021നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.

2020ലെ സാമ്പത്തിക വര്‍ഷത്തില്‍ 4,500 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് രാജ്യം കയറ്റുമതി ചെയ്തിരുന്നത്. ഇത്തവണ അത് ഏതാണ്ട് ഇരട്ടിയോളമായാണ് വര്‍ധിച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ഇന്ത്യ 352 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റുമതി ചെയ്തപ്പോള്‍ 2021 ജനുവരിയില്‍ കയറ്റുമതിയില്‍ 734 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

2021 ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും കയറ്റുമതിയുടെ കണക്കു ഇനിയും സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ നേരിടാനുള്ള വാക്‌സിന്റെയും ഓക്‌സിജന്റെയും അഭാവം രാജ്യത്ത് രൂക്ഷമായിരിക്കെ ഈ കണക്കുകള്‍ വാന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിട്ടുള്ളത്.

ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമെ നിന്നും ഓക്‌സിജന്‍ നല്‍കേണ്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അത് കൊണ്ട് തന്നെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ വിതരണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ രോഗബാധിതര്‍ക്കാവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

രാജ്യത്ത് 3.15 ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസിലെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കുയരാന്‍ മൂന്നുമാസമെടുത്തപ്പോള്‍ ഇന്ത്യയിലെ കേസുകള്‍ വെറും 17 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷത്തിലേക്കുയര്‍ന്നത്.

3,15,660 പുതിയ കൊവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2102 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം ആരംഭിക്കുമ്പോള്‍ അരലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നാണ് ഇപ്പോള്‍ മൂന്ന് ലക്ഷത്തെത്തൊടുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,59,24,914 ആയി. 1,84,662 പേരാണ് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ 67,468 പേര്‍ കൊവിഡ് രോഗബാധിതരായി. ഉത്തര്‍ പ്രദേശില്‍ ഇന്നലെ മാത്രം 33,214 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ 24,638 പേരും കേരളത്തില്‍ 22,414 പേരും കഴിഞ്ഞ ദിവസം രോഗബാധിതരായി. രാജ്യത്തെ 100 പേരില്‍ 19 പേരും രോഗബാധിതരാണ് എന്ന നിരക്കിലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. അതിനിടെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതും പ്രതിസന്ധിയാകുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ഇന്നലെ 568 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയില്‍ കൊവിഡ് മൂലം 249 മരണങ്ങളും ഉത്തര്‍ പ്രദേശില്‍ 187 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഢില്‍ 193 പേരും ഗുജറാത്തില്‍ 125 പേരും കര്‍ണാടകയില്‍ 116 പേരും മധ്യപ്രദേശില്‍ 75 പേരും കഴിഞ്ഞ ദിവസം കൊവിഡ് മൂലം മരണത്തിന് കീഴടങ്ങി. 16,39,357 സാമ്പിളുകളാണ് രാജ്യത്ത് ആകെ കഴിഞ്ഞ ദിവസം പരിശോധിച്ചത്.

Next Story