Top

‘അവസാനം രാജു ജെന്റില്‍മാനായി’; മോദിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തെ കുറിച്ച് പ്രകാശ് രാജ്

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. അവസാനം രാജു ജെന്റില്‍മാനായെന്നാണ് മോദിയുടെ ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനായ പ്രകാശ് രാജ് പരിഹാസ രൂപേണയാണ് പലപ്പോഴും മോദിയെ കുറിച്ച് ട്വീറ്റ് ചെയ്യാറ്. മോദി പ്രസംഗത്തിനിടയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയ സമയത്തും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഈ […]

7 Jun 2021 8:36 PM GMT
ഫിൽമി റിപ്പോർട്ടർ

‘അവസാനം രാജു ജെന്റില്‍മാനായി’; മോദിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തെ കുറിച്ച് പ്രകാശ് രാജ്
X

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. അവസാനം രാജു ജെന്റില്‍മാനായെന്നാണ് മോദിയുടെ ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനായ പ്രകാശ് രാജ് പരിഹാസ രൂപേണയാണ് പലപ്പോഴും മോദിയെ കുറിച്ച് ട്വീറ്റ് ചെയ്യാറ്. മോദി പ്രസംഗത്തിനിടയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയ സമയത്തും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു.

ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഈ സുപ്രധാനമായ തീരുമാനം അറിയിച്ചത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനുകള്‍ കേന്ദ്രം കമ്പനികളില്‍ നിന്നും വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണംവാങ്ങി വാക്‌സിന്‍ നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം.

കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യം ഇപ്പോഴും പൊരുതുകയാണെന്നും വ്യക്തമാക്കിയാരുന്നു രാജ്യത്തോട് സംസാരിച്ചത്. രോഗത്തെ പ്രതിരോധിക്കാന്‍ രാജ്യം സര്‍വ സന്നാഹവും എടുത്ത് പോരാടി. മെഡിക്കല്‍ ഓക്സിജന്റെ ആവശ്യം കുതിച്ചുയര്‍ന്നിരുന്നു. പത്തിരട്ടിയോളം അധികമായി ഓക്സിജന്‍ ആവശ്യമായി. ഇത് തയ്യാറാക്കാന്‍ കഴിഞ്ഞു. കോവിഡ് ആശുപത്രികള്‍ തയ്യാറാക്കി. ഐസിയു കിടക്കകള്‍ തയ്യാറാക്കി, വെന്റിലേറ്ററുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. പുതിയ അടിസ്ഥ

Next Story