Top

‘ഞങ്ങളുടെ കാര്യത്തില്‍ ഇടപടേണ്ട, കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനം’; റിഹാനയെ എതിര്‍ത്ത് പ്രഗ്യാന്‍ ഓജ

കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ പിന്തുണച്ച പോപ്പ് ഗായിക റിഹാനയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപടേണ്ടതില്ലെന്ന് ഓജ പറഞ്ഞു. നേരത്തെ ബിജെപി അനുഭവിയും നടിയുമായ കങ്കണ റണൗട്ട് ഉള്‍പ്പെടെയുള്ളവര്‍ റിഹാനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അന്തരാഷ്ട്ര തലത്തില്‍ നിന്നുള്ള പിന്തുണ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. കര്‍ഷകര്‍ ഈ രാജ്യത്തിനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ് നല്ലത്. ഈ […]

3 Feb 2021 7:52 AM GMT

‘ഞങ്ങളുടെ കാര്യത്തില്‍ ഇടപടേണ്ട, കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനം’; റിഹാനയെ എതിര്‍ത്ത് പ്രഗ്യാന്‍ ഓജ
X

കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ പിന്തുണച്ച പോപ്പ് ഗായിക റിഹാനയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപടേണ്ടതില്ലെന്ന് ഓജ പറഞ്ഞു. നേരത്തെ ബിജെപി അനുഭവിയും നടിയുമായ കങ്കണ റണൗട്ട് ഉള്‍പ്പെടെയുള്ളവര്‍ റിഹാനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അന്തരാഷ്ട്ര തലത്തില്‍ നിന്നുള്ള പിന്തുണ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

കര്‍ഷകര്‍ ഈ രാജ്യത്തിനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ് നല്ലത്. ഈ രാജ്യം കര്‍ഷകരില്‍ അഭിമാനം കൊള്ളുന്നതാണ്. ഉടന്‍ തന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്.

പ്രഗ്യാന്‍ ഓജ

കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഇന്ത്യന്‍ സെലിബ്രറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്.

Next Story

Popular Stories