Top

പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച്ച ലക്ഷദ്വീപില്‍; കരിദിനം ആചരിക്കുമെന്ന് ദ്വീപ് ജനത

ലക്ഷദ്വീപ് ജനങ്ങള്‍ക്കെതിരായ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തിങ്കളാഴ്ച്ച ദ്വീപിലെത്തും. അഗത്തി ദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച്ച അവിടെ തങ്ങി, ദ്വീപില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിഷ്‌കാരങ്ങള്‍ വിലയിരുത്തും. അതേസമയം പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികള്‍ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപില്‍ കരിദിനം ആചരിക്കുന്നത്‌. ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ജുണ്‍ 20ന് പ്രഫുല്‍ പട്ടേല്‍ മടങ്ങും. ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. […]

12 Jun 2021 10:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച്ച ലക്ഷദ്വീപില്‍; കരിദിനം ആചരിക്കുമെന്ന് ദ്വീപ് ജനത
X

ലക്ഷദ്വീപ് ജനങ്ങള്‍ക്കെതിരായ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തിങ്കളാഴ്ച്ച ദ്വീപിലെത്തും. അഗത്തി ദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച്ച അവിടെ തങ്ങി, ദ്വീപില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിഷ്‌കാരങ്ങള്‍ വിലയിരുത്തും.

അതേസമയം പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികള്‍ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപില്‍ കരിദിനം ആചരിക്കുന്നത്‌.

ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ജുണ്‍ 20ന് പ്രഫുല്‍ പട്ടേല്‍ മടങ്ങും. ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. അതിനിടെ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങളും മറ്റും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ’20ന് അവര്‍ എന്നെ ദ്വീപില്‍ ലോക്ക് ചെയ്യും, കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല’; പിന്നില്‍ അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയെന്ന് ഐഷ സുല്‍ത്താന

അതേസമയം, കേരളവും ദ്വീപുമായുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് ഭരണകൂടം മുന്നോട്ടു പോകുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായി മംഗലാപുരത്തേക്ക് മാറ്റാന്‍ നീക്കങ്ങളാണ് നടക്കുന്നത്. ബേപ്പൂര്‍ വഴി നടന്നുവന്നിരുന്ന ദ്വീപിലേക്കുള്ള ചരക്ക് നീക്കമാണ് പുതിയ അഡ്മിനിസ്‌ടേറ്റര്‍ മംഗലാപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ തുടര്‍ നടപടിയെന്നോണം സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആറ് പേരെയാണ് നോഡല്‍ ഓഫീസര്‍മാരാക്കി മംഗലാപുരത്ത് നിയമിച്ചത്. മംഗലാപുരം വഴി ചരക്ക് നീക്കം തുടങ്ങുന്നത് സമയലാഭവും പണലാഭവും ഉണ്ടാക്കുമെന്നാണ് ഭരണകൂടത്തിന്റെ വാദം.

ALSO READ: ‘റൂലന്‍ മോസ്ലെയുടെത് നിഗൂഢ നീക്കങ്ങള്‍, ദ്വീപില്‍ തങ്ങുന്നത് ബിജെപി സഹായത്തോടെ’; എന്‍ഐഎ അന്വേഷിക്കണമെന്ന് കേന്ദ്രത്തിന് എളമരം കരീമിന്റെ കത്ത്

Next Story