Top

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രഫുല്‍ പട്ടേല്‍; പ്രതിഷേധം കമന്റ് ബോക്‌സിലും

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയുള്ള ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തിയ ഇന്നത്തെ ദിവസം കരിദിനമായി ആചരിക്കുന്ന ദ്വീപ് ജനതയെ പൊലീസിന്റെ നേതൃത്വത്തില്‍ തടയുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നത്. ദ്വീപിലേക്ക് വിമാനമിറങ്ങുന്നതടക്കം പ്രഫുല്‍ പട്ടേല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ആദ്യ ചിത്രങ്ങളില്‍ തന്നെ പ്രതിഷേധമറിയിച്ചുകൊണ്ടുള്ള കമന്റ് പ്രതികരണമാണുണ്ടാകുന്നത്. ലക്ഷദ്വീപില്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കമന്റ് ബോക്‌സിലും ഗോ ബാക്ക് പ്രതിഷേധം ശക്തമാണ്. ഒപ്പം കരിദിന ആഹ്വാനവും സേവ് ലക്ഷദ്വീപ് കാമ്പയിന്‍ കമന്റുകളുമുണ്ട്. […]

14 Jun 2021 5:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രഫുല്‍ പട്ടേല്‍; പ്രതിഷേധം കമന്റ് ബോക്‌സിലും
X

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയുള്ള ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തിയ ഇന്നത്തെ ദിവസം കരിദിനമായി ആചരിക്കുന്ന ദ്വീപ് ജനതയെ പൊലീസിന്റെ നേതൃത്വത്തില്‍ തടയുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നത്.

ദ്വീപിലേക്ക് വിമാനമിറങ്ങുന്നതടക്കം പ്രഫുല്‍ പട്ടേല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ആദ്യ ചിത്രങ്ങളില്‍ തന്നെ പ്രതിഷേധമറിയിച്ചുകൊണ്ടുള്ള കമന്റ് പ്രതികരണമാണുണ്ടാകുന്നത്. ലക്ഷദ്വീപില്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കമന്റ് ബോക്‌സിലും ഗോ ബാക്ക് പ്രതിഷേധം ശക്തമാണ്. ഒപ്പം കരിദിന ആഹ്വാനവും സേവ് ലക്ഷദ്വീപ് കാമ്പയിന്‍ കമന്റുകളുമുണ്ട്. കമന്റുകളിലധികവും മലയാളത്തിലാണ്.

അതേസമയം, പ്രഫുലിനെതിരെ ദ്വീപില്‍ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതിഷേധക്കാര്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ അവരുടെ വീടിന് മുന്നില്‍ കാവല്‍ നില്‍ക്കുകയാണ് പൊലീസ്. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകള്‍ക്ക് മുകളിലെ കരിങ്കൊടികളും പൊലീസ് ബലമായി അഴിച്ചുമാറ്റി. ഏതെല്ലാം വീടുകളിലാണ് കരിങ്കൊടി നാട്ടിയിരിക്കുന്നതും ആരെല്ലാമാണ് പ്ലക്കാര്‍ഡുകള്‍ പിടിച്ചിരിക്കുന്നതും എന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പൊലീസ് ശേഖരിച്ചിരുന്നു. ഇത് ദ്വീപ് നിവാസികള്‍ ചിത്രീകരിച്ചപ്പോള്‍ പൊലീസ് തടഞ്ഞതായും ആരോപണമുണ്ട്.

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ദാമന്‍ ദിയുവില്‍ നിന്ന് നേരിട്ടാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കവരത്തിയിലെത്തിയത്. നെടുമ്പാശ്ശേരി വഴി ദ്വീപിലെത്തുമായിരുന്നു എന്നാണ് അറിയിച്ചിരുന്നതെങ്കിലും കേരളത്തില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. ജൂണ്‍ 20 വരെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ തുടരും. അഗത്തിക്ക് പുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സന്ദര്‍ശിക്കും.

Also Read: കോണ്‍ഗ്രസിന്റെ തകര്‍ച്ച മുതലാക്കി ആംആദ്മി; ഒറ്റ സീറ്റ് ഒഴിച്ചിടാതെ മത്സരിക്കും

Next Story