Top

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍; കരിദിനം ആചരിച്ച് ദ്വീപ് ജനത; പ്രതിഷേധക്കാരെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ പൊലീസ്

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തി. കേരളത്തില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി ദാമന്‍ ദിയുവില്‍ നിന്ന് നേരിട്ടാണ് പ്രഫുല്‍ കവരത്തിയിലെത്തിയത്. പ്രഫുലിനെതിരെ ദ്വീപില്‍ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതിഷേധക്കാര്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ അവരുടെ വീടിന് മുന്നില്‍ കാവല്‍ നില്‍ക്കുകയാണ് പൊലീസ്. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകള്‍ക്ക് മുകളിലെ കരിങ്കൊടികളും പൊലീസ് ബലമായി അഴിച്ചുമാറ്റി. ഏതെല്ലാം വീടുകളിലാണ് കരിങ്കൊടി നാട്ടിയിരിക്കുന്നതും ആരെല്ലാമാണ് പ്ലക്കാര്‍ഡുകള്‍ പിടിച്ചിരിക്കുന്നതും എന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പൊലീസ് […]

14 Jun 2021 4:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍; കരിദിനം ആചരിച്ച് ദ്വീപ് ജനത; പ്രതിഷേധക്കാരെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ പൊലീസ്
X

ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തി. കേരളത്തില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി ദാമന്‍ ദിയുവില്‍ നിന്ന് നേരിട്ടാണ് പ്രഫുല്‍ കവരത്തിയിലെത്തിയത്.

പ്രഫുലിനെതിരെ ദ്വീപില്‍ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതിഷേധക്കാര്‍ വീടിന് പുറത്തിറങ്ങാതിരിക്കാന്‍ അവരുടെ വീടിന് മുന്നില്‍ കാവല്‍ നില്‍ക്കുകയാണ് പൊലീസ്. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകള്‍ക്ക് മുകളിലെ കരിങ്കൊടികളും പൊലീസ് ബലമായി അഴിച്ചുമാറ്റി. ഏതെല്ലാം വീടുകളിലാണ് കരിങ്കൊടി നാട്ടിയിരിക്കുന്നതും ആരെല്ലാമാണ് പ്ലക്കാര്‍ഡുകള്‍ പിടിച്ചിരിക്കുന്നതും എന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പൊലീസ് ശേഖരിച്ചിരുന്നു. ഇത് ദ്വീപ് നിവാസികള്‍ ചിത്രീകരിച്ചപ്പോള്‍ പൊലീസ് തടഞ്ഞതായും ആരോപണമുണ്ട്.

ജൂണ്‍ 20 വരെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ തുടരും. അഗത്തിക്ക് പുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ സന്ദര്‍ശിക്കും. എല്ലാ ഫയലുകളും ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥരോട് പ്രഫുല്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാമൂഹിക പ്രവര്‍ത്തക ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. കേസ് നാളെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപിലെത്തിയാല്‍ തന്നെ അവിടെ തളച്ചിടാന്‍ നീക്കമുണ്ടാവുമെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും ഐഷ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേലിന് വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ഐഷ വ്യക്തമാക്കുന്നു.

കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ട്. നേരത്തെ ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.

Next Story